ഇ-സ്‌കൂട്ടര്‍ നിര്‍മ്മിക്കുമെന്ന് ആര്‍ട്ടെം എനര്‍ജി ഫ്യൂച്ചര്‍

ഇ-സ്‌കൂട്ടര്‍ നിര്‍മ്മിക്കുമെന്ന് ആര്‍ട്ടെം എനര്‍ജി ഫ്യൂച്ചര്‍

ആര്‍ട്ടെം എം9 എന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കും

മുംബൈ : ഇലക്ട്രിക് വാഹന ടെക്‌നോളജി കമ്പനിയായ ആര്‍ട്ടെം എനര്‍ജി ഫ്യൂച്ചര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മിക്കും. ആര്‍ട്ടെം എം9 എന്ന പേരില്‍ ഇ-സ്‌കൂട്ടര്‍ പുറത്തിറക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ഏറ്റവും സുരക്ഷിതമായ ഇലക്ട്രിക് സ്‌കൂട്ടറായിരിക്കും ആര്‍ട്ടെം എം9. ആഡംബര കാറുകളില്‍ മാത്രം നല്‍കിവരുന്ന അഡാസ് (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ്) സ്‌കൂട്ടറില്‍ നല്‍കും.

മണിക്കൂറില്‍ 90 കിലോമീറ്ററായിരിക്കും ടോപ് സ്പീഡ്. ബാറ്ററി ഒരു തവണ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ സഞ്ചരിക്കാമെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സ്‌കൂട്ടറിലെ ബാറ്ററി ചാര്‍ജ് ചെയ്യുന്നതിന് ഓണ്‍-ബോര്‍ഡ് ഫാസ്റ്റ് ചാര്‍ജര്‍ നല്‍കും. ബാറ്ററി സ്വാപ്പിംഗ് നടത്തുന്നതിനും സൗകര്യമുണ്ടാകുമെന്ന് ആര്‍ട്ടെം എനര്‍ജി ഫ്യൂച്ചര്‍ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ രജിത് ആര്യ പറഞ്ഞു.

നിലവില്‍ സീരീസ് എ റൗണ്ട് നിക്ഷേപം സമാഹരിക്കുന്നതിന്റെ നടപടികളിലാണ് ആര്‍ട്ടെം എനര്‍ജി ഫ്യൂച്ചര്‍. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ മൂന്ന് ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡലുകള്‍ പുറത്തിറക്കുകയാണ് ലക്ഷ്യം. എം9 ഇലക്ട്രിക് സ്‌കൂട്ടറിനെതുടര്‍ന്ന് എം9-എ, എം6 എന്നിവ നിര്‍മ്മിക്കും. ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയില്‍ നിലവില്‍ പ്രതിവര്‍ഷം 20 മില്യണ്‍ വാഹനങ്ങളാണ് വിറ്റുപോകുന്നത്. 2022-23 ഓടെ ഇത് 36 മില്യണായി വളരുമെന്ന് പ്രതീക്ഷിക്കുന്നു.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ മൂന്ന് ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡലുകള്‍ പുറത്തിറക്കുകയാണ് ലക്ഷ്യം

ഇരുചക്ര വാഹനത്തിന്റെ കൂട്ടിയിടി തടയുന്നതിനും അലര്‍ട്ട് നല്‍കുന്നതിനുമായി ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ദ്വിമുഖ സുരക്ഷ നല്‍കുമെന്ന് ആര്‍ട്ടെം എനര്‍ജി ഫ്യൂച്ചര്‍ അറിയിച്ചു. ആര്‍ട്ടെമിന്റെ ഫ്‌ളാഗ്ഷിപ്പ് എം9-എ സ്‌കൂട്ടറുകളില്‍ ക്യാമറകളും റഡാറുകളും നല്‍കും. 100 മീറ്റര്‍ പരിധിയില്‍ 360 ഡിഗ്രി ജാഗ്രത പാലിക്കാന്‍ ഇവ സഹായിക്കും.

Comments

comments

Categories: Auto