പുതിയ സ്വിഫ്റ്റിന്റെയും ബലേനോയുടെയും 52,686 യൂണിറ്റ് തിരിച്ചുവിളിച്ചു

പുതിയ സ്വിഫ്റ്റിന്റെയും ബലേനോയുടെയും 52,686 യൂണിറ്റ് തിരിച്ചുവിളിച്ചു

ബ്രേക്ക് വാക്വം ഹോസില്‍ തകരാറുണ്ടെന്ന സംശയത്തെതുടര്‍ന്നാണ് തിരിച്ചുവിളി

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ പുതിയ സ്വിഫ്റ്റ്, ബലേനോ കാറുകളുടെ 52,686 യൂണിറ്റ് മാരുതി സുസുകി തിരിച്ചുവിളിച്ചു. ബ്രേക്ക് വാക്വം ഹോസില്‍ തകരാറുണ്ടെന്ന സംശയത്തെതുടര്‍ന്നാണ് തിരിച്ചുവിളി നടത്തിയിരിക്കുന്നത്. തിരിച്ചുവിളിച്ച വാഹനങ്ങള്‍ പരിശോധിക്കുന്നതിന് സര്‍വീസ് കാംപെയ്ന്‍ നടത്തുമെന്ന് മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് (എംഎസ്‌ഐല്‍) അറിയിച്ചു.

2017 ഡിസംബര്‍ ഒന്നിനും 2018 മാര്‍ച്ച് 16 നുമിടയില്‍ നിര്‍മ്മിച്ച പുതിയ സ്വിഫ്റ്റ്, ബലേനോ കാറുകളിലാണ് തകരാറ് സംശയിക്കുന്നത്. സര്‍വീസ് കാംപെയ്‌നില്‍ തകരാര്‍ പരിഹരിച്ചുനല്‍കും. കാര്‍ ഉടമകളെ മെയ് 14 മുതല്‍ അതാത് ഡീലര്‍മാര്‍ നേരിട്ട് അറിയിക്കും. കാറുകള്‍ പരിശോധിച്ച് തകരാറ് കണ്ടെത്തുന്ന പാര്‍ട് സൗജന്യമായി മാറ്റിക്കൊടുക്കും. മാരുതി സുസുകിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് തിരിച്ചുവിളിച്ചവയില്‍ തങ്ങളുടെ കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് ഉടമകള്‍ക്ക് പരിശോധിക്കാം. വാഹനത്തിന്റെ ഷാസി നമ്പര്‍ നല്‍കിയാല്‍ മതി.

2017 ഡിസംബര്‍ ഒന്നിനും 2018 മാര്‍ച്ച് 16 നുമിടയില്‍ നിര്‍മ്മിച്ച പുതിയ സ്വിഫ്റ്റ്, ബലേനോ കാറുകളിലാണ് തകരാറ് സംശയിക്കുന്നത്

ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസത്തില്‍ വിവിധ വാഹന നിര്‍മ്മാതാക്കള്‍ ആകെ 1.12 ലക്ഷത്തിലധികം വാഹനങ്ങള്‍ തിരിച്ചുവിളിച്ചതായി സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ച്ചറേഴ്‌സ് (സിയാം) കണക്കുകള്‍ വ്യക്തമാക്കുന്നു. 2017 ല്‍ ആകെ തിരിച്ചുവിളിക്കപ്പെട്ട വാഹനങ്ങളേക്കാള്‍ കൂടുതലാണിത്.

Comments

comments

Categories: Auto