സെന്‍സെക്‌സ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

സെന്‍സെക്‌സ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: സെന്‍സെക്‌സ് മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 292.76 പോയിന്റ് ഉയര്‍ന്ന് 35,208.14ലും നിഫ്റ്റി 104.50 പോയിന്റ് ഉയര്‍ന്ന് 10722.75ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1393 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോള്‍ 1275 ഓഹരികള്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.

ആക്‌സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, ഒഎന്‍ജിസി, എസ്ബിഐ, ഐടിസി, വിപ്രോ തുടങ്ങിയ കമ്പനികള്‍ നേട്ടത്തിലും ലുപിന്‍, ഡോ. റെഡ്ഡീസ് ലാബ്, ടിസിഎസ്, സിപ്ല, സണ്‍ ഫാര്‍മ, ടെക് മഹീന്ദ്ര, എച്ചഡിഎഫ്‌സി ബാങ്ക്, ഹൂറോ മോട്ടോര്‍കോര്‍പ്പ്, എച്ച്‌സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

Comments

comments

Categories: Business & Economy
Tags: sensex