തകര്‍ന്നടിഞ്ഞ് രൂപ; ഒരു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

തകര്‍ന്നടിഞ്ഞ് രൂപ; ഒരു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

 

മുംബൈ: വിനിമയനിരക്കില്‍ റെക്കോര്‍ഡ് ഇടിവുമായി രൂപ. യുഎസ് ഡോളറുമായുള്ള വിനിമയത്തിലാണ് തിരിച്ചടി. രൂപയുടെ മൂല്യം 20 പൈസ ഇടിഞ്ഞ് ഡോളറിന് 67.06 എന്ന നിരക്കില്‍ എത്തിയതോടെ 0.30% ഇടിവാണ് ഒറ്റയടിക്ക് നേരിടുന്നത്. അസംസ്‌കൃത എണ്ണവില ബാരലിന് 75 ഡോളറിന് മുകളില്‍ എത്തിയതു യുഎസും ഇറാനും തമ്മിലുള്ള രാഷ്ട്രീയ പ്രതിസന്ധിയും ഡോളറിന് ഡിമാന്‍ഡ് കൂടിയതും അമേരിക്കന്‍ വിപണി കരുത്താര്‍ജിക്കുന്നതുമാണ് രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. രാവിലെ 67.0850 എന്ന നിരക്കിലാണ് വ്യാപാരംആരംഭിച്ചതെങ്കിലും വൈകാതെ മൂല്യം ഇടിയുകയായിരുന്നു.

 

Comments

comments

Categories: FK News
Tags: Rupee

Related Articles