മണല്‍മാഫിയ പൊലിസുകാരനെ കൊലപ്പെടുത്തി; സംഭവം തിരുനെല്‍വേലിയില്‍

മണല്‍മാഫിയ പൊലിസുകാരനെ കൊലപ്പെടുത്തി; സംഭവം തിരുനെല്‍വേലിയില്‍

തിരുനെല്‍വേലി: മണല്‍മാഫിയ പൊലിസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി. മണല്‍കടത്ത് തടയാന്‍ ശ്രമിക്കവേ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ജഗദീഷ് (33) ആണ് കൊല്ലപ്പെട്ടത്. മണല്‍ കടത്തുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച രാത്രി ജഗദീഷ് ഉള്‍പ്പടെ അഞ്ച് പൊലിസുകാര്‍ പരിശോധയ്‌ക്കെത്തുകയായിരുന്നു. തിരച്ചിലിന് ശേഷം ഇന്ന് രാവിലെ മടങ്ങിയെത്തിയ സംഘത്തില്‍ ജഗദീഷ് ഇല്ലായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തിനായി നടത്തിയ തെരച്ചിലില്‍ തലയില്‍ മുറിവേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Comments

comments

Categories: FK News
Tags: police