Archive

Back to homepage
More

കത്വ പീഢന കേസിന്റെ വിചാരണ പത്താന്‍കോട്ടിലേക്ക് മാറ്റി

ന്യൂഡല്‍ഹി: കത്വ പീഢന കേസിന്റെ വിചാരണ കാഷ്മീരില്‍ നിന്ന് പത്താന്‍കോട്ടിലേക്ക് മാറ്റാന്‍ സുപ്രീം കോടതി ഉത്തരവ്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ഹര്‍ജിയിലാണ് നടപടി. കേസില്‍ രഹസ്യ വിചാരണയ്ക്കും കോടതി ഉത്തരവിട്ടു. തുടര്‍ച്ചയായി വാദം കേട്ട് വിധി പ്രസ്താവിക്കണമെന്നാണ് ഉത്തരവിലെ പ്രധാന നിര്‍ദേശം.

FK News

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുമെന്ന് മായാവതി

  ലഖ്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിര്‍ണായക പ്രസ്ഥാവനയുമായി ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് മായാവതി. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുമെന്നാണ് മായാവതി അറിയിച്ചിരിക്കുന്നത്. സീറ്റ് വിഭജനം സംബന്ധിച്ച് ഇരുപാര്‍ട്ടികളും ചര്‍ച്ച ചെയ്ത് തീരുമാനിച്ച ശേഷം

Tech

സ്‌പൈനല്‍ സര്‍ജറിക്ക് റോബോട്ട്

റോബോട്ടിന്റെ സഹായത്തോടെ നടന്ന ആദ്യ സ്‌പൈനല്‍ സര്‍ജറി ന്യൂയോര്‍ക്കില്‍ നടന്നു. രോഗിയുടെ കഴുത്തില്‍ നിന്ന് ട്യൂമര്‍ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ പെന്‍സില്‍വാലിയ സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് മെഡിസിനില്‍ നിന്നുള്ള ഗവേഷകരാണ് നടത്തിയത്. രണ്ടു ദിവസത്തിലേറേ നീണ്ട സവിശേഷമായി ശസ്ത്രക്രിയയായിരുന്നു ഇത്.

More

മണല്‍ മാഫിയ പോലീസുകാരനെ കൊലപ്പെടുത്തി

  തിരുനെല്‍വേലി: തമിഴ്‌നാട്ടില്‍ മണല്‍ മാഫിയ പോലീസുകാരനെ കൊലപ്പെടുത്തി. മണല്‍കടത്ത് പിടിക്കാന്‍ ശ്രമിച്ച സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ജഗദീഷ് ആണ് കൊല്ലപ്പെട്ടത്. തലയില്‍ മുറിവേറ്റ നിലയില്‍ പ്രദേശത്ത് മരിച്ച് കിടക്കുകയായിരുന്നു. മണല്‍ കടത്തുന്നതിനിടെ ഞായറാഴ്ച്ച രാത്രിയാണ് ജഗദീഷ് ഉള്‍പ്പെടെ അഞ്ച് പോലീസുകാര്‍

Business & Economy

പേടിഎമ്മില്‍ 5,000 കോടി രൂപ നിക്ഷേപിക്കുമെന്ന് വിജയ് ശേഖര്‍ ശര്‍മ

ന്യൂഡെല്‍ഹി: ഉപഭോക്തൃ ജീവിതശൈലിയില്‍ വരുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ഈ വര്‍ഷം സാമ്പത്തിക സേവനങ്ങളില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്ന് പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ. ട്രാവല്‍, ടിക്കറ്റിംഗ് പോലുള്ള വിഭാഗങ്ങളില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ തങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നും ഇതിന്റെ യുക്തിസഹമായ

Business & Economy

നെസ്‌ലെ 7.15 ബില്യണ്‍ ഡോളര്‍ സ്റ്റാര്‍ബക്‌സിന് നല്‍കും

ന്യൂഡെല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ കോഫീ ഷോപ്പ് ശൃംഖലയായ സ്റ്റാര്‍ബക്‌സുമായി നെസ്‌ലെ കരാറൊപ്പിട്ടു. ഇതിന്റെ ഭാഗമായി യുഎസ് കമ്പനിയായ സ്റ്റാര്‍ബക്‌സിന്റെ ഉല്‍പ്പന്നങ്ങള്‍ സ്വിസ് കമ്പനിയായ നെസ്‌ലെ ആഗോളതലത്തില്‍ വിപണിയിലെത്തിക്കും. കരാറിന്റെ ഭാഗമായി സ്റ്റാര്‍ബക്‌സിന് 7.15 ബില്യണ്‍ ഡോളര്‍ നെസ്‌ലെ നല്‍കും. 2019

Business & Economy

ആര്‍ഐഎല്‍ ജിയോയില്‍ 60,000 കോടി രൂപ നിക്ഷേപിക്കും

മുംബൈ: ബ്രോഡ്ബാന്‍ഡ് സേവനങ്ങളുടെ വിപുലീകരണം വേഗത്തിലാക്കുന്നതിനും വയര്‍ലെസ് നെറ്റ്‌വര്‍ക്ക് വികസിപ്പിക്കുന്നതിനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍) ജിയോയില്‍ 60,000 കോടി രൂപയുടെ നിക്ഷേപം നടത്തിയേക്കും. ഇതുകൂടാതെ ഏകദേശം ഒരു ട്രില്യണ്‍ രൂപയ്ക്കടുത്ത് റിലയന്‍സ് ജിയോ വായ്പയെടുക്കുമെന്നും കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

FK News

മോദി സര്‍ക്കാരിന്റെ നയങ്ങളെല്ലാം വിനാശകരമായിരുന്നെന്ന് മന്‍മോഹന്‍ സിങ്

ബെംഗളുരു: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. കര്‍ണാടകാ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബെംഗളുരുവിലെത്തിയപ്പോഴായിരുന്നു മോദി സര്‍ക്കാരിനെതിരെ അദ്ദേഹം ആഞ്ഞടിച്ചത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയങ്ങള്‍ എല്ലാം വിനാശകരമായിരുന്നെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം തിരുത്തല്‍ നടപടികള്‍ക്ക് പകരം

FK News

തട്ടിക്കൊണ്ടു പോയ ഇന്ത്യന്‍ എഞ്ചിനിയര്‍മാരുടെ മോചന ശ്രമമാരംഭിച്ചു

  ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ നിന്ന് തട്ടിക്കൊണ്ടു പോയ ഇന്ത്യന്‍ എഞ്ചിനിയര്‍മാരെ മോചിപ്പിക്കുന്നതിന് ശ്രമം ആരംഭിച്ചു. ഞായറാഴ്ച്ചയാണ് ഭീകരര്‍ ആറ് ഇന്ത്യന്‍ എഞ്ചിനിയര്‍മാരെയും ഒരു അഫ്ഗാന്‍ ജീവനക്കാരനെയും തട്ടിക്കൊണ്ട് പോയത്. വൈദ്യുതിവിതരണ കമ്പനിയായ കെഇസിയുടെ ജീവനക്കാരാണ് ഇവര്‍. അഫ്ഗാന്‍ ഭരണകൂടവുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്ന്

Auto

സെല്‍ഫ് ഡ്രൈവിംഗ് പരീക്ഷണത്തിന് ടൊയോട്ട പ്രത്യേക നഗരം നിര്‍മ്മിക്കും

പ്ലേനോ, ടെക്‌സസ് : ഓട്ടോണമസ് വാഹനങ്ങള്‍ പരീക്ഷിക്കുന്നതിന് ടൊയോട്ട പ്രത്യേക നഗരം പണിയുന്നു. യഥാര്‍ത്ഥ നഗരങ്ങളിലെ ഗതാഗത സാഹചര്യങ്ങളും മറ്റ് പരിതസ്ഥിതികളുമെല്ലാം പുന:സൃഷ്ടിച്ചായിരിക്കും ‘ക്ലോസ്ഡ്’ നഗരം നിര്‍മ്മിക്കുന്നത്. പരീക്ഷണാര്‍ത്ഥം ഓടുന്ന ഓട്ടോണമസ് വാഹനങ്ങള്‍ക്ക് യഥാര്‍ത്ഥ നഗരങ്ങളിലേതുപോലെ അതിവേഗ ഹൈവേകളില്‍ പ്രവേശിക്കുന്നതിനും തിരക്കേറിയ

World

അഫ്ഗാന്‍ വികസനത്തിന് ചൈനയുമായി കൈകോര്‍ത്ത് ഇന്ത്യ

ന്യൂഡെല്‍ഹി: അഫ്ഗാനിസ്ഥാനില്‍ സംയുക്തമായി നടപ്പാക്കാന്‍ കഴിയുന്ന അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ സംബന്ധിച്ച് ഇന്ത്യയും ചൈനയും ചര്‍ച്ച നടത്തുമെന്ന് റിപ്പോര്‍ട്ട്. ആരോഗ്യം, വിദ്യാഭ്യാസം, ഭക്ഷ്യ സുരക്ഷ തുടങ്ങിയ മേഖലകള്‍ കേന്ദ്രീകരിച്ച് അഫ്ഗാനിസ്ഥാനില്‍ നടപ്പാക്കാന്‍ കഴിയുന്ന പദ്ധതികള്‍ ഇരു രാജ്യങ്ങളും ഉടന്‍ കണ്ടെത്തുമെന്നാണ് വിവരം.

Business & Economy

കമ്പനികള്‍ക്ക് സൂക്ഷ്മ പരിശോധനാ നോട്ടീസുകള്‍ അയക്കാന്‍ ആരംഭിച്ചു

ന്യൂഡെല്‍ഹി: അന്തിമ വില്‍പ്പന റിട്ടേണുകളുമായി നികുതി പേമെന്റ് യോജിക്കാത്ത കമ്പനികള്‍ക്ക് സുക്ഷ്മപരിശോധനാ നോട്ടീസുകള്‍ അയക്കുന്ന നടപടി ജിഎസ്ടി ഉദ്യോഗസ്ഥര്‍ ആരംഭിച്ചു. ജിഎസ്ടിക്ക് കീഴിലുള്ള പേമെന്റുകളിലെ വ്യത്യാസം റവന്യു അതോറിറ്റികള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. അന്തിമ വില്‍പ്പന റിട്ടേണായ ജിഎസ്ടിആര്‍-1, ജിഎസ്ടിആര്‍-2 എന്നിവയില്‍

Business & Economy

2017ല്‍ ഇ-കൊമേഴ്‌സില്‍ നടന്നത് 2.1 ബില്യണ്‍ ഡോളറിന്റെ ഇടപാടുകള്‍

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയില്‍ കഴിഞ്ഞ വര്‍ഷം 2.1 ബില്യണ്‍ ഡോളറിന്റെ ലയന-ഏറ്റെടുക്കല്‍ ഇടപാടുകള്‍ നടന്നതായി റിസര്‍ച്ച് സംരംഭമായ ഗ്രാന്റ് തോണ്‍ടന്‍. 21 ഇടപാടുകളാണ് 2017ല്‍ രാജ്യത്തെ ഇ-കൊമേഴ്‌സ് മേഖലയില്‍ നടന്നിട്ടുള്ളത്. ഫ്ളിപ്കാര്‍ട്ട്, പേടിഎം തുടങ്ങിയ കമ്പനികള്‍ ഇതില്‍ പങ്കാളികളാണ്. 2016ല്‍

Top Stories

മുന്‍ മുഖ്യമന്ത്രിമാര്‍ ഔദ്യോഗിക വസതികള്‍ ഉപയോഗിക്കരുതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ മുന്‍ മുഖ്യമന്ത്രിമാര്‍ ഔദ്യോഗിക വസതികള്‍ ഉപയോഗിക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രിമാര്‍ ഔദ്യോഗിക വസതികള്‍ ഉപയോഗിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഒരു മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞാല്‍ അദ്ദേഹം സാധാരണ പൗരന്‍ മാത്രമാണെന്നും

Business & Economy

വോഡഫോണ്‍ അസൂസുമായി സഹകരിക്കുന്നു

കൊച്ചി: വോഡഫോണ്‍ മൊബീല്‍ ഫോണ്‍ ഉല്‍പ്പാദകരായ അസൂസുമായി ചേര്‍ന്ന് യുവജനങ്ങള്‍ക്കായി വലിയ ഓഫറുകള്‍ അവതരിപ്പിച്ചു. അസൂസിന്റെ പുതിയ അസൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ (എം1) സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് വാല്യൂ പ്രൊപ്പോസിഷനില്‍ വോഡഫോണ്‍ ഡാറ്റ, കോള്‍ സൗകര്യം ഫുള്‍ ലോഡഡായി ലഭിക്കും. ഹാന്‍ഡ്

Banking

മികച്ച സിബില്‍ സ്‌കോര്‍ ഉള്ളവര്‍ക്ക് ആകര്‍ഷകമായ പലിശ  നിരക്കുമായി ബാങ്ക് ഓഫ് ഇന്ത്യ

കൊച്ചി: മികച്ച സിബില്‍ സ്‌കോര്‍ ഉള്ള ഉപഭോക്താക്കള്‍ക്ക് ബാങ്ക് ഓഫ് ഇന്ത്യ പ്രത്യേക പലിശ നിരക്കില്‍ ഭവന വായ്പകള്‍ നല്‍കും. 30 ലക്ഷം രൂപയ്ക്കും മുകളിലേക്കും ‘ഭവന വായ്പകള്‍ എടുക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. 760 ഉം മുകളിലും സിബില്‍ സ്‌കോര്‍

FK News

ചെങ്ങന്നൂരില്‍ കേന്ദ്രമന്ത്രിയുടെ പൈലറ്റ് വാഹനത്തില്‍ കാറിടിച്ചത് മൂന്ന് തവണ

ചെങ്ങന്നൂര്‍: തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി എത്തിയ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന്റെ പൈലറ്റ് വാഹനത്തില്‍ സ്വകാര്യ കാര്‍ ഇടിച്ചു. അതും മൂന്ന് തവണ. ജാവദേക്കറിന്റെ വാഹനത്തെ മറികടന്ന കാര്‍ വാഹനത്തില്‍ ഇടിക്കുകയായിരുന്നു. കാര്‍ ഓടിച്ച പന്തളം ചെറുമല സ്വദേശി ലെനിന്‍ മുരളിയെ പൊലിസ്

FK News

ബിഡിജെഎസിന്റെ ആവശ്യങ്ങള്‍ നടപ്പിലാക്കാത്തത് സമയക്കുറവ് മൂലമെന്ന് കുമ്മനം

തിരുവനന്തപുരം: ബിഡിജെഎസിന്റെ ആവശ്യങ്ങള്‍ പരിഗണിക്കാത്തത് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ സമയക്കുറവ് മൂലമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബിഡിജെഎസിന് സ്ഥാനമാനങ്ങള്‍ നല്‍കാത്തത് ഇതിനാലാണെന്നും അദ്ദേഹം വിശദീകരിച്ചു. ബിഡിജെഎസിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ബിജെപി ഉപേക്ഷ വിചാരിച്ചിട്ടില്ലെന്ന് പറഞ്ഞ കുമ്മനം അവരുടെ എല്ലാ

Health

ഹൃദ്രോഗവ്യാപനം തടയാന്‍ പദ്ധതികളുമായി സിഎസ്‌ഐകെ 

കൊച്ചി: സംസ്ഥാനത്തെ ആശങ്കാജനകമായ ഹൃദ്രോഗ വ്യാപനം നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടുള്ള കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ, കേരള ചാപ്റ്ററിന്റെ ദ്വിദിന സമ്മേളനം കൊച്ചി ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ നടന്നു. ജീവിത ശൈലി, ഭക്ഷണ ക്രമം, ജോലി സാഹചര്യങ്ങള്‍, ജനിതകക്രമം തുടങ്ങി അപകട സാധ്യതകള്‍

FK News

നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന് കേരളത്തില്‍ പ്രവേശിക്കാന്‍ അനുമതിയില്ല

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസിലെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. കേരളത്തില്‍ പ്രവേശിക്കാന്‍ അനുമതി ആവശ്യപ്പെട്ടാണ് കൃഷ്ണദാസ് ഹര്‍ജി നല്‍കിയത്. ഇത്തരം ആവശ്യങ്ങള്‍ അംഗീകരിക്കണമെങ്കില്‍ കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കേണ്ടിവരുമെന്ന്