മാണി യുഡിഎഫിനൊപ്പം നില്‍ക്കണമെന്നാണ് ആഗ്രഹം; ഉമ്മന്‍ ചാണ്ടി

മാണി യുഡിഎഫിനൊപ്പം നില്‍ക്കണമെന്നാണ് ആഗ്രഹം; ഉമ്മന്‍ ചാണ്ടി

കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കെഎം മാണിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും യുഡിഎഫിനൊപ്പം നില്‍ക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ചെങ്ങന്നൂരില്‍ മത്സരം നടക്കുന്നത് യുഡിഎഫും എല്‍ഡിഎഫും തമ്മിലാണെന്ന് പറഞ്ഞ ഉമ്മന്‍ ചാണ്ടി വിജയ സാധ്യത യുഡിഎഫിനാണെന്ന് ഉറപ്പിച്ചുപറഞ്ഞു. മാണിയെ പാര്‍ട്ടിയിലേക്ക് തിരികെ ക്ഷണിച്ചുവെങ്കിലും തീരുമാനം എടുക്കേണ്ടത് അദ്ദേഹമാണെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

Comments

comments

Categories: FK News