കുട്ടികള്‍ക്കായുള്ള ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു

കുട്ടികള്‍ക്കായുള്ള ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു

കോഴിക്കോട്: സാമൂതിരി ഗുരുവായൂരപ്പന്‍ കോളജില്‍ 1994-96 പിഡിസി ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച കുട്ടികള്‍ക്കായുള്ള കളേഴ്‌സ് 2018 ഏകദിന ക്യാമ്പ് കോഴിക്കോട് ഗവണ്‍മെന്റ് ബോയ്‌സ് പറയഞ്ചേരി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വച്ച് നടന്നു. രാവിലെ പത്തു മണിക്ക് ആരംഭിച്ച ക്യാമ്പില്‍ രജിസ്‌ട്രേഷനു ശേഷം സംസ്ഥാന ശിശുക്ഷേമ സമിതിയംഗം സുരേഷ് മാസ്റ്റര്‍ കുന്നത്തുപാലം, മഞ്ഞുരുക്കല്‍, നുറുങ്ങുകള്‍ എന്ന ഗണിതം, ശാസ്ത്രത്തിലെ രസകരമായ പരീക്ഷണങ്ങള്‍, കടങ്കഥ എന്നി ഉള്‍ക്കൊള്ളിച്ച് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഉച്ചഭക്ഷണത്തിനു ശേഷം ചെറിയ കുട്ടികള്‍ക്ക് ടിവിജി ചെറുകുളത്തൂര്‍ നയിച്ച ഒറിഗാമി, പേപ്പര്‍, ഓല എന്നിവ ഉപയോഗിച്ചുള്ള ഇനങ്ങള്‍ നിര്‍മ്മിക്കാന്‍ പരിശീലനം നല്‍കി. ബിജു ചൂലൂര്‍ മുതിര്‍ന്ന കുട്ടികള്‍ക്കായി അഭിനയക്കളരിയും കൈകാര്യം ചെയ്തു. തുടര്‍ന്ന് ഒ ടി ചൂലൂരും സംഘവും അവതരിപ്പിച്ച നാടന്‍പാട്ടും നടന്നു.

Comments

comments

Categories: More