അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുമെന്ന് മായാവതി

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുമെന്ന് മായാവതി

 

ലഖ്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിര്‍ണായക പ്രസ്ഥാവനയുമായി ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് മായാവതി. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുമെന്നാണ് മായാവതി അറിയിച്ചിരിക്കുന്നത്. സീറ്റ് വിഭജനം സംബന്ധിച്ച് ഇരുപാര്‍ട്ടികളും ചര്‍ച്ച ചെയ്ത് തീരുമാനിച്ച ശേഷം ഇക്കാര്യം ഔദ്യോദികമായി പ്രഖ്യാപിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബിജെപി ഇതര ബദലിന്റെ ബലത്തില്‍ മത്സരിക്കാനാണ് മായാവതി ലക്ഷ്യമിടുന്നത്. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഎസ്പി, ജനതാദള്‍എസുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

 

Comments

comments

Categories: FK News
Tags: Mayawati