മോദി സര്‍ക്കാരിന്റെ നയങ്ങളെല്ലാം വിനാശകരമായിരുന്നെന്ന് മന്‍മോഹന്‍ സിങ്

മോദി സര്‍ക്കാരിന്റെ നയങ്ങളെല്ലാം വിനാശകരമായിരുന്നെന്ന് മന്‍മോഹന്‍ സിങ്

ബെംഗളുരു: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. കര്‍ണാടകാ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബെംഗളുരുവിലെത്തിയപ്പോഴായിരുന്നു മോദി സര്‍ക്കാരിനെതിരെ അദ്ദേഹം ആഞ്ഞടിച്ചത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയങ്ങള്‍ എല്ലാം വിനാശകരമായിരുന്നെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം തിരുത്തല്‍ നടപടികള്‍ക്ക് പകരം ഗൂഢാലോചനാ സിദ്ധാന്തങ്ങളാണ് മോദി ആവിഷ്‌കരിച്ചതെന്നും പറഞ്ഞു.

മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ ജനങ്ങള്‍ക്ക് ബാങ്കിംഗ് സംവിധാനങ്ങളില്‍ ഉണ്ടായിരുന്ന വിശ്വാസ്യത ഇല്ലാതാക്കി. രാജ്യത്തിന്റെ ജിഡിപി മുന്‍ സര്‍ക്കാരിന്റെ കാലത്തേതില്‍ നിന്ന് നേര്‍ പകുതിയായി കുറഞ്ഞു. ഉയര്‍ന്ന നികുതി ചുമത്തി ഭരണകൂടം ജനങ്ങളെ ശിക്ഷിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നോട്ട് നിരോധനവും ജിഎസ്ടിയും മോദി സര്‍ക്കാരിന് ഒഴിവാക്കാവുന്ന മണ്ടത്തരങ്ങളായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: FK News