ബിഡിജെഎസിന്റെ ആവശ്യങ്ങള്‍ നടപ്പിലാക്കാത്തത് സമയക്കുറവ് മൂലമെന്ന് കുമ്മനം

ബിഡിജെഎസിന്റെ ആവശ്യങ്ങള്‍ നടപ്പിലാക്കാത്തത് സമയക്കുറവ് മൂലമെന്ന് കുമ്മനം

തിരുവനന്തപുരം: ബിഡിജെഎസിന്റെ ആവശ്യങ്ങള്‍ പരിഗണിക്കാത്തത് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ സമയക്കുറവ് മൂലമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബിഡിജെഎസിന് സ്ഥാനമാനങ്ങള്‍ നല്‍കാത്തത് ഇതിനാലാണെന്നും അദ്ദേഹം വിശദീകരിച്ചു. ബിഡിജെഎസിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ബിജെപി ഉപേക്ഷ വിചാരിച്ചിട്ടില്ലെന്ന് പറഞ്ഞ കുമ്മനം അവരുടെ എല്ലാ വോട്ടുകളും എന്‍ഡിഎയ്ക്ക് തന്നെ ലഭിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ബിഡിജെഎസ് എന്‍ഡിഎയുടെ അവിഭാജ്യ ഘടകമാണ്. എന്‍ഡിഎയെ ശക്തിപ്പെടുത്തുന്നതില്‍ മികച്ച പങ്ക് വഹിച്ചതും ബിഡിജെഎസ് തന്നെയാണെന്നും കുമ്മനം പറഞ്ഞു.

Comments

comments

Categories: FK News