കാവേരി പ്രശ്‌നം; അധികജലം നല്കാനാവില്ലെന്ന് കര്‍ണാടക

കാവേരി പ്രശ്‌നം; അധികജലം നല്കാനാവില്ലെന്ന് കര്‍ണാടക

ന്യൂഡല്‍ഹി: കാവേരി നദിയില്‍ നിന്ന് തമിഴ്‌നാടിന് അധികജലം നല്കാനാവില്ലെന്ന് കര്‍ണാടക. നിലവില്‍ ലഭിക്കുന്ന ജലം കൃഷിക്കും കുടിവെള്ളത്തിനും അപര്യാപ്തമാണെന്ന് ചൂണ്ടിക്കാണിച്ചാണ് കര്‍ണാടക എതിര്‍പ്പ് അറിയിച്ചത്. നാല് റിസര്‍വോയറുകളില്‍ നിന്നായി ഒമ്പത് ടിഎംസി ജലമാണ് കര്‍ണാടകയ്ക്ക് ലഭിക്കുന്നത്. ഇക്കാര്യം കാണിച്ച് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഇന്ന് സത്യവാങ്മൂലം സമര്‍പ്പിച്ചു. നാല് ടിഎംസി അധികജലം കര്‍ണാടക വിട്ടുനല്കണമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം വിധി പുറപ്പെടുവിച്ചിരുന്നു. 16 ടിഎംസിയോളം ജലം ഇപ്പോള്‍ തമിഴ്‌നാടിന് അധികമായി നല്കുന്നുണ്ട്. കൂടുതല്‍ ജലം പങ്കുവെക്കാന്‍ നിലവിലെ സാഹചര്യത്തില്‍ സാധിക്കില്ലെന്ന് കര്‍ണാടക വ്യക്തമാക്കി.

Comments

comments

Categories: FK News
Tags: kaveri issue