ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥികള്‍ ഇന്ന് പത്രിക സമര്‍പ്പിക്കും

ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥികള്‍ ഇന്ന് പത്രിക സമര്‍പ്പിക്കും

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ്, ബിജെപി സ്ഥാനാര്‍ഥികള്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. യുഡിഎഫ് സ്ഥാനാര്‍ഥി ഡി.വിജയകമാര്‍ രാവിലെ 11ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പ്രവര്‍ത്തകരോടൊപ്പം എത്തിയാകും വിജയകുമാര്‍ പത്രിക സമര്‍പ്പിക്കുക. ബിജെപി സ്ഥാനാഥി പി.എസ്. ശ്രീധരന്‍പിള്ളയും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഉച്ചയ്ക്ക് രണ്ടിനാണ് അദ്ദേഹം പത്രിക സമര്‍പ്പിക്കുന്നത്. ആം ആദ്മി പാര്‍ട്ടി സ്ഥാനാഥി രാജീവ് പള്ളത്തും ഇന്ന് പത്രിക സമര്‍പ്പിക്കുമെന്നാണ് വിവരം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ ബുധനാഴ്ചയാണ് പത്രിക സമര്‍പ്പിക്കുക.

 

Comments

comments

Categories: More