റേഷന്‍ കടകള്‍ വഴി ഇനി ബാങ്കിങ് സേവനവും

റേഷന്‍ കടകള്‍ വഴി ഇനി ബാങ്കിങ് സേവനവും

തിരുവനന്തപുരം: ബാങ്കിംഗ് സേവനങ്ങള്‍ റേഷന്‍ കടകളിലും ലഭ്യമാക്കാന്‍ സര്‍ക്കാരും കനറാ ബാങ്ക് അധികൃതരുമായുള്ള ചര്‍ച്ചയില്‍ ധാരണയായി. റേഷന്‍ കടകളില്‍ സ്ഥാപിക്കുന്ന ഇപോസ് മെഷീനിലൂടെയാണിത്. അരിയും ഗോതമ്പുമൊക്കെ വാങ്ങുന്നതിനൊപ്പം ഇനി മുതല്‍ റേഷന്‍ കടയിലൂടെ ബാങ്ക് അക്കൗണ്ട് തുറക്കാനും പണം നിക്ഷേപിക്കനും പിന്‍വലിക്കാനും കഴിയും.

എ.ടി.എമ്മും അതിനൊപ്പം 19 സേവനങ്ങള്‍ കൂടി റേഷന്‍ കടകള്‍ വഴി നല്‍കാമെന്ന് കനറാ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സന്തോഷ്‌കുമാര്‍ അറിയിച്ചു. വിശദമായ പദ്ധതി രേഖ ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. അക്കൗണ്ട് തുടങ്ങല്‍, പണം നിക്ഷേപിക്കല്‍ (നിശ്ചിത തുക വരെ മാത്രം), പണം പിന്‍വലിക്കല്‍, ഇന്‍ഷ്വറന്‍സ് തുടങ്ങിയ സേവനങ്ങള്‍ക്കെല്ലാം ഇ പോസ് മെഷീന്‍ ഉപയോഗിക്കാം. പരീക്ഷണാടിസ്ഥാനത്തില്‍ ഒരു നഗരത്തിലെ റേഷന്‍ കടകളില്‍ ആദ്യം നടപ്പാക്കും. പദ്ധതി വിശദീകരിക്കാന്‍, മന്ത്രി ഈ മാസം 10ന് റേഷന്‍കട ഉടമകളുമായി ചര്‍ച്ച നടത്തും. ജനങ്ങള്‍ക്കും റേഷന്‍കടയുടമകള്‍ക്കും ഒരു പോലെ പ്രയോജനം ചെയ്യുന്ന പദ്ധതിയാണിതെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ അറിയിച്ചു.

 

Comments

comments

Categories: Current Affairs