വിവാദങ്ങളെ തുടര്‍ന്ന് അലിഗഡ് മുസ്ലിം സര്‍വകലാശാലയിലെ പരീക്ഷകള്‍ മാറ്റിവച്ചു

വിവാദങ്ങളെ തുടര്‍ന്ന് അലിഗഡ് മുസ്ലിം സര്‍വകലാശാലയിലെ പരീക്ഷകള്‍ മാറ്റിവച്ചു

അലിഗഡ്: മുഹമ്മദ് അലി ജിന്നയുടെ ചിത്രത്തെ ചൊല്ലിയുള്ള വിവാദങ്ങളെ തുടര്‍ന്ന് അലിഗഡ് മുസ്ലിം സര്‍വകലാശാലയിലെ (എഎംയു) പരീക്ഷകള്‍ മാറ്റിവച്ചു. ഈ മാസം 12 വരെയാണ് പരീക്ഷകള്‍ മാറ്റിവച്ചിരിക്കുന്നത്. കാമ്പസിലെ ചിത്രത്തിനെതിരെ ബിജെപി എംപി എസ്.പി മൗര്യ രംഗത്തുവന്നതോടെയാണ് സംഭവം വിവാദമായത്. ഇതോടെ ജിന്നയുടെ ചിത്രം കാമ്പസില്‍ നിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് നിരവധി വിദ്യാര്‍ഥികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ പേരില്‍ നടന്ന അക്രമങ്ങളില്‍ പോലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്കു പരിക്കേറ്റിരുന്നു.

Comments

comments

Categories: Current Affairs