ടിഡിഐസിയില്‍ നിന്ന് ഒരു ബില്ല്യണ്‍ ഡോളറിന്റെ ആസ്തികള്‍ അല്‍ദര്‍ ഏറ്റെടുത്തു

ടിഡിഐസിയില്‍ നിന്ന് ഒരു ബില്ല്യണ്‍ ഡോളറിന്റെ ആസ്തികള്‍ അല്‍ദര്‍ ഏറ്റെടുത്തു

ഹോസ്പിറ്റാലിറ്റി, റീട്ടെയ്ല്‍, റെസിഡന്‍ഷ്യല്‍ ആസ്തികളാണ് ഏറ്റെടുത്തിരിക്കുന്നത്

ദുബായ്: യുഎഇയിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ഏറ്റെടുക്കലിലൂടെ അല്‍ദര്‍ പുതിയ ചരിത്രം കുറിച്ചു. ടൂറിസം ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി(ടിഡിഐസി)യില്‍ നിന്ന് ഒരു ബില്ല്യണ്‍ ഡോളര്‍ വരുന്ന ആസ്തികളാണ് അല്‍ദര്‍ പ്രോപ്പര്‍ട്ടീസ് ഏറ്റെടുത്തിരിക്കുന്നത്.

ഹോസ്പിറ്റാലിറ്റി, റീട്ടെയ്ല്‍, റെസിഡന്‍ഷ്യല്‍ ആസ്തികളാണ് അള്‍ദര്‍ ഏറ്റെടുത്തിരിക്കുന്നത്. 14 പ്രവര്‍ത്തന ആസ്തികള്‍ ഉള്‍പ്പെട്ടിട്ടുള്ളതാണ് ഏറ്റെടുക്കല്‍ ഡീല്‍. അബുദാബിയിലെ സാദിയത് ഐലന്‍ഡ് ഫോക്കസ് ചെയ്താണ് പുതിയ നീക്കം. സാദിയത്ത് ഐലന്‍ഡുമായി ബന്ധപ്പെട്ട ആസ്തികള്‍ ഏറ്റെടുക്കുന്നത് ഞങ്ങളുടെ മൂല്യത്തിലേക്ക് വലിയ തോതില്‍ വര്‍ധന വരുത്താനുള്ള അവസരമാണ് നല്‍കുന്നത്-അല്‍ദര്‍ സിഇഒ തലാല്‍ അല്‍ ദിയോബി പറഞ്ഞു.

ഈസ്റ്റേണ്‍ മാന്‍ഗ്രോവസ് കോംപ്ലക്‌സ്, സാദിയത്ത് ഐലന്‍ഡ് ഡിസ്ട്രിക്റ്റ് കൂളിംഗ് അസറ്റ്‌സ്, ക്രാന്‍ലെയ്ഗ് സ്‌കൂള്‍ അബുദാബി, വെസ്റ്റിന്‍ ഗോള്‍ഫ് & സ്പാ തുടങ്ങി നിരവധി അസറ്റുകളാണ് അല്‍ദറിന്റെ ഏറ്റെടുക്കലില്‍ ഉള്‍പ്പെടും

ലവ്‌റെ അബുദാബിയുടെ ലോഞ്ചിംഗോടെ സാദിയത്ത് ഐലന്‍ഡിനെ ലോകത്തെ ഏറ്റവും ആകര്‍ഷകമായ ഡെസ്റ്റിനേഷനുകളിലൊന്നാക്കുന്നതിനുള്ള അബുദാബി സര്‍ക്കാരിന്റെ പ്രതിബദ്ധ വ്യക്തമായതാണ്-അദ്ദേഹം പറഞ്ഞു.

മേഖലയുടെ വികസനം ത്വരിതപ്പെടുത്തുന്നതിന് ഏറ്റെടുക്കല്‍ സഹായിച്ചേക്കും. ഈസ്റ്റേണ്‍ മാന്‍ഗ്രോവസ് കോംപ്ലക്‌സ്, സാദിയത്ത് ഐലന്‍ഡ് ഡിസ്ട്രിക്റ്റ് കൂളിംഗ് അസറ്റ്‌സ്, ക്രാന്‍ലെയ്ഗ് സ്‌കൂള്‍ അബുദാബി, വെസ്റ്റിന്‍ ഗോള്‍ഫ് & സ്പാ തുടങ്ങി നിരവധി അസറ്റുകളാണ് അല്‍ദറിന്റെ ഏറ്റെടുക്കലില്‍ ഉള്‍പ്പെടും.

ഈ വര്‍ഷം ജൂണ്‍ മാസത്തോടു കൂടി ഏറ്റെടുക്കല്‍ പൂര്‍ത്തിയാകും എന്നാണ് കണക്കാക്കുന്നത്.

Comments

comments

Categories: Arabia