സണ്‍സ്‌ക്രീന്‍ ലേപനം ഹവായിയില്‍ നിരോധിച്ചു

സണ്‍സ്‌ക്രീന്‍ ലേപനം ഹവായിയില്‍ നിരോധിച്ചു

ഹോണോലുലു (ഹവായ്): ശരീരത്തെ സൂര്യതാപത്തില്‍നിന്നും സംരക്ഷിക്കാന്‍ തേയ്ക്കുന്ന ലേപനം (സണ്‍സ്‌ക്രീന്‍), യുഎസ് സംസ്ഥാനമായ ഹവായിയില്‍ നിരോധിക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച ബില്‍ കഴിഞ്ഞ ദിവസം പാസാക്കുകയുണ്ടായി. ഇനി സംസ്ഥാന ഗവര്‍ണര്‍ ഡേവിഡ് ഐജ് ഒപ്പുവയ്ക്കുകയാണെങ്കില്‍ 2021 ജനുവരിയോടെ നിരോധനം നടപ്പിലാകും.സണ്‍സ്‌ക്രീനില്‍ പ്രധാനമായും രണ്ട് രാസവസ്തുക്കളാണ് അടങ്ങിയിരിക്കുന്നത്. ഒന്ന് ഓക്‌സിബെന്‍സോണ്‍, രണ്ട് ഒക്റ്റിനോസേറ്റ്. ഇവ രണ്ടും സമുദ്ര പരിതസ്ഥിതിയെയും പാരിസ്ഥിതിക ആവാസ വ്യവസ്ഥയെയും ദോഷകരമായി ബാധിക്കുകയാണെന്നു കണ്ടെത്തിയിരുന്നു. ഹവായിയിലുള്ള കടല്‍ത്തീരങ്ങളിലും, പാറക്കൂട്ടങ്ങളിലും ഉയര്‍ന്ന തോതില്‍ രാസവസ്തുക്കള്‍ കണ്ടെത്തുകയുണ്ടായി. ഈ രാസവസ്തുക്കള്‍ പവിഴപ്പുറ്റുകള്‍ക്കു ദോഷകരമാണെന്നു വിവിധ പഠനങ്ങള്‍ വ്യക്തമാക്കുകയുമുണ്ടായി. പവിഴപ്പുറ്റുകള്‍ക്കു പുറമേ മത്സ്യങ്ങള്‍ക്കും, ആമകള്‍ക്കും, സമുദ്രത്തിലെ മറ്റു ജീവജാലങ്ങള്‍ക്കും ദോഷകരമായി തീരുന്നെന്നാണു പഠനം കണ്ടെത്തിയത്.

Comments

comments

Categories: FK Special, Slider