സുരക്ഷാ സേനയ്‌ക്കെതിരേ കല്ലെറിഞ്ഞ യുവാവിനെ പൊലിസ് വാന്‍ ഇടിപ്പിച്ച് കൊന്നു

സുരക്ഷാ സേനയ്‌ക്കെതിരേ കല്ലെറിഞ്ഞ യുവാവിനെ പൊലിസ് വാന്‍ ഇടിപ്പിച്ച് കൊന്നു

ജമ്മുകശ്മിര്‍: സുരക്ഷാ സേനയ്ക്ക് നേരെ കല്ലെറിഞ്ഞ പതിനെട്ടുകാരനെ പൊലിസ് വാന്‍ ഇടിപ്പിച്ച് കൊന്നു. ആദില്‍ മുഹമ്മദ് യാദുവാണ് പ്രതിഷേധപ്രകടനത്തിനിടെ കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിഷേധിച്ച് കശ്മിരില്‍ പൊലിസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ട ഏറ്റുമുട്ടല്‍ നടന്ന ഛത്തബലില്‍നിന്ന് ഒരു കിലോമീറ്റര്‍ ദൂരെയുള്ള നൂര്‍ബാഗ് ചൗക്കിലൂടെ കടന്നുപോകുകയായിരുന്ന സിആര്‍പിഎഫ്, കശ്മീര്‍ പോലീസ് വാഹനങ്ങള്‍ക്കെതിരെ കല്ലെറിയുന്നതിനിടെയാണ് യുവാവിനെ പോലീസ് വാഹനമിടിച്ച് കൊലപ്പെടുത്തുന്നത്. സംഭവത്തിന്റെ വീഡിയോ നവമാധ്യമങ്ങളില്‍ പടര്‍ന്നതോടെ വ്യാപകപ്രതിഷേധമാണ് ഉയരുന്നത്.

 

 

Comments

comments

Categories: FK News