ഒറിയോ കുക്കീസ് ഇനി ബഹ്‌റൈനില്‍ നിര്‍മിക്കും

ഒറിയോ കുക്കീസ് ഇനി ബഹ്‌റൈനില്‍ നിര്‍മിക്കും

യുഎസ് റീട്ടെയ്ല്‍ ഭീമനമായ മോണ്ടെലെസ് ബഹ്‌റൈനില്‍ ബിസ്‌ക്കറ്റ് ഫാക്റ്ററി തുടങ്ങി

മനാമ: ഭാവിയിലെ ഫാക്റ്ററി അഥവാ ഫാക്റ്ററി ഓഫ് ദി ഫ്യൂച്ചര്‍ എന്ന പേരില്‍ മോണ്ടെലെസ് ഇന്റര്‍നാഷണല്‍ ബഹ്‌റൈനില്‍ ബിസ്‌ക്കറ്റ് മാനുഫാക്ച്ചറിംഗ് പ്ലാന്റ് തുടങ്ങി. 90 മില്ല്യണ്‍ ഡോളറിന്റെ ബഹ്‌റൈനിലെ നിക്ഷേപ പദ്ധതികളുടെ ഭാഗമായാണ് പുതിയ പ്ലാന്റ്.

ഒറിയോ കുക്കീസ്, ബാര്‍നി സോഫ്റ്റ് കേക്ക്‌സ് തുടങ്ങിയ മോണ്ടെലെസിന്റെ പ്രശസ്ത ബ്രാന്‍ഡുകള്‍ ഈ ഫാക്റ്ററിയില്‍ നിര്‍മിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ബഹ്‌റൈനിലെ ആഭ്യന്തര വിപണിയിലേക്ക് ഇത് വിതരണം ചെയ്യും. ഒപ്പം ഗള്‍ഫ മേഖലയിലെ മറ്റ് രാജ്യങ്ങള്‍, ആഫ്രിക്ക തുടങ്ങിയടങ്ങളിലേക്കും ഇവിടെ നിന്നു തന്നെയാകും ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുക. ഇതോടെ ഡെലിവറി ചെലവുകളില്‍ കമ്പനിക്ക് കുറവ് വരും.

250,000 സ്‌ക്വയര്‍ മീറ്ററിലാണ് ഉല്‍പ്പാദന പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. 45,000 ടണ്‍ ആണ് പ്ലാന്റിന്റെ പ്രതിവര്‍ഷ ശേഷി. നിലവില്‍ മോണ്ടെലെസിന്റെ മാനുഫാക്ച്ചറിംഗ് സൈറ്റ് ബഹ്‌റൈനില്‍ സ്ഥിതി ചെയ്യുന്നുണ്ടെങ്കിലും അവിടെ ബിസ്‌ക്കറ്റുകള്‍ ഉല്‍പ്പാദിപ്പിക്കുന്നില്ല.

ലോകോത്തര നിലവാരത്തിലുള്ള ഒരു വിതരണ ശൃംഖല ഞങ്ങള്‍ എങ്ങനെ വികസിപ്പിക്കുന്നു എന്നുള്ളതിന്റെ ഉദാഹരണമാണ് ബഹ്‌റൈനിലെ പുതിയ നിക്ഷേപമെന്ന് മോണ്ടെലെസ് ഇന്റഗ്രേറ്റഡ് സപ്ലൈ ചെയിന്‍ എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ഡാനിയല്‍ മയേഴ്‌സ്

ഗള്‍ഫ് മേഖലയും ആഫ്രിക്കയും ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ള വിപണികളാണ്. അതുകൊണ്ടുതന്നെ ഞങ്ങളുടെ വമ്പന്‍ പ്ലാന്റ് സജ്ജീകരിക്കാന്‍ ബഹ്‌റൈനിനെ തെരഞ്ഞെടുത്തതില്‍ പൂര്‍ണ ആത്മവിശ്വാസമുണ്ട് ഞങ്ങള്‍ക്ക്. കാരണം ബഹ്‌റൈനില്‍ നിലനില്‍ക്കുന്നത് വളരെ മികച്ച രീതിയിലുള്ള ബിസിനസ് സൗഹൃദ മനോഭാവമാണ്. മാത്രമല്ല നൈപുണ്യം സിദ്ധിച്ച ജീവനക്കാരും മികച്ച ഗതാഗത സൗകര്യങ്ങളുമുണ്ട്-മോണ്ടെലെസ് ഇന്റര്‍നാഷണലിന്റെ ഏഷ്യ പസിഫിക്ക്, മീഡില്‍ ഈസ്റ്റ് ആന്‍ഡ് ആഫ്രിക്ക എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് മൗരിസിയ ബ്രസഡേല്ലി പറഞ്ഞു.

ലോകോത്തര നിലവാരത്തിലുള്ള ഒരു വിതരണ ശൃംഖല ഞങ്ങള്‍ എങ്ങനെ വികസിപ്പിക്കുന്നു എന്നുള്ളതിന്റെ ഉദാഹരണമാണ് ബഹ്‌റൈനിലെ പുതിയ നിക്ഷേപമെന്ന് മോണ്ടെലെസ് ഇന്റഗ്രേറ്റഡ് സപ്ലൈ ചെയിന്‍ എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ഡാനിയല്‍ മയേഴ്‌സ് പറഞ്ഞു.

പ്രത്യക്ഷത്തില്‍ 150 തൊഴിലവസരങ്ങളും പരോക്ഷമായി 12,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സഹായിക്കുന്നതാണ് മോണ്ടെലെസിന്റെ പുതിയ നിക്ഷേപമെന്നാണ് വിലയിരുത്തല്‍.

Comments

comments

Categories: Arabia