കൊളീജിയം ശുപാര്‍ശ തള്ളിയത് സംഭവിക്കാന്‍ പാടില്ലാത്തതെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്

കൊളീജിയം ശുപാര്‍ശ തള്ളിയത് സംഭവിക്കാന്‍ പാടില്ലാത്തതെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്

 

കൊച്ചി: ജഡ്ജി നിയമനം സംബന്ധിച്ച് കൊളീജിയത്തിന്റെ ശുപാര്‍ശ തള്ളിയത് സംഭവിക്കാന്‍ പാടില്ലാത്തതെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. മുമ്പെങ്ങും സംഭവിച്ചിട്ടില്ലാത്ത കാര്യം ആയതിനാലാണ് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തപ്പെടേണ്ടി വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കൊളീജിയത്തില്‍ നിന്ന് അയച്ച പേരുകള്‍ ചുരുക്കി മാറ്റി തിരിച്ചയയ്ക്കുന്ന സംഭവങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ല. ഇത് സംഭവിക്കാതിരിക്കാന്‍ എന്ത് നടപടി സ്വീകരിക്കണം എന്ന കാര്യത്തില്‍ ചര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെഎം ജോസഫിനെ സുപ്രീംകോടതി ജഡ്ിയാക്കാനുള്ള കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ മടക്കി അയച്ചിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉള്‍പ്പെട്ട മുതിര്‍ന്ന ജഡ്ജിമാര്‍ അടങ്ങിയ കൊളീജിയമാണ് മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്ര, ജസ്റ്റിസ് കെഎം ജോസഫ് എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്തത്. എന്നാല്‍ സീനിയര്‍ അഭിഭാഷകയായ ഇന്ദു മല്‍ഹോത്രയെ നിയമിക്കാനുള്ള ശുപാര്‍ശ മാത്രമാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. അടുത്തയാഴ്ച കൊളീജിയം ചേരുമെന്നാണ് കുര്യന്‍ ജോസഫ് അറിയിച്ചിരിക്കുന്നത്.

 

Comments

comments

Categories: FK News

Related Articles