ജിയോ ഇന്ററാക്റ്റ് പുറത്തിറക്കുന്നു

ജിയോ ഇന്ററാക്റ്റ് പുറത്തിറക്കുന്നു

കൊച്ചി:ലോകത്തു ഇതാദ്യമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ബ്രാന്‍ഡ് വിഡിയോ പ്ലാറ്റ്‌ഫോം ‘ജിയോ ഇന്ററാക്റ്റ്’പുറത്തിറക്കുമെന്ന് റിലയന്‍സ് ജിയോ ഇന്‍ഫോകോം പ്രഖ്യാപിച്ചു.

വെര്‍ച്വല്‍ ഷോറൂം, വിര്‍ച്വല്‍ കാറ്റലോഗ്, വിഡിയോ ഇ കോമേഴ്‌സ് തുടങ്ങി നിരവധി പ്ലാറ്റുഫോമുകളാണ് ജിയോ ഇന്ററാക്റ്റിലുള്ളത്.

സെലിബ്രിറ്റി താരങ്ങളുമായുള്ള ലൈവ് വിഡിയോ കോള്‍ ആണ് പ്ലാറ്റഫോമിന്റെ ഒരു പ്രത്യേകത. അമിതാബ് ബച്ചന്റെ കോമഡി നാടകമായ 102 നോട്ട് ഔട്ട് ആയിരിക്കും പ്ലാറ്റഫോമിലെ ആദ്യ ഷോ. ജിയോയുടെ 186 മില്യണ്‍ ഉപഭോക്താക്കളുടെയും 150 മില്യണ്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളുടെയും ഇടയില്‍ മൂവി പ്രൊമോഷന്‍, ബ്രാന്‍ഡ് എന്‍ഗേജ്‌മെന്റ് എന്നിവക്കു പ്രചാരം നല്‍കുകയാണ് ലക്ഷ്യം. ആഴ്ചകള്‍ക്കകം രാജ്യത്തുടനീളം വിഡിയോ കോള്‍ സെന്ററുകള്‍, വിഡിയോ കാറ്റലോഗ്, വെര്‍ച്വല്‍ ഷോറൂമുകള്‍ എന്നിവയും ആരംഭിക്കും.

ജിയോ ഇന്ററാക്റ്റിന്റെ ആദ്യ സര്‍വീസായ ലൈവ് വീഡിയോ കോള്‍ വഴി ജിയോ, സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സൂപ്പര്‍ താരങ്ങളുമായി ബന്ധപ്പെടാം. ഇതിലൂടെ അമിതാബ് ബച്ചന്‍ അവതരിപ്പിക്കുന്ന കോമഡി ഷോക്കിടെ ബച്ചനുമായും വിഡിയോ കോള്‍ നടത്താം. ഇന്നു മുതല്‍ ഉപഭോക്താക്കള്‍ക്ക് ബച്ചനോട് ചോദ്യങ്ങള്‍ ചോദിക്കാം. ഒപ്പം ബുക്ക് മൈ ഷോ വഴി സിനിമാ ടിക്കറ്റും ബുക്ക് ചെയ്യാം. മൈജിയോ ആപ്പ് വഴി ജിയോ ഇന്ററാക്റ്റ് ഐക്കണ്‍ ക്ലിക്ക് ചെയ്തു ഡൗണ്‍ലോഡ് ചെയ്യാം. ഒപ്പം സുഹൃത്തക്കള്‍ക്കും കുടുംബത്തിനും ഷെയറും ചെയ്യാം.

Comments

comments

Categories: Business & Economy