ഐക്‌ളീബോ; നിലം വൃത്തിയാക്കാന്‍ ഇനി റോബോട്ട്

ഐക്‌ളീബോ; നിലം വൃത്തിയാക്കാന്‍ ഇനി റോബോട്ട്

വെറും ഒന്നര മണിക്കൂര്‍ കൊണ്ട് രണ്ടായിരം ചതുരശ്ര അടി വിസ്തീര്‍ണം വരുന്ന സ്ഥലം വൃത്തിയാക്കാന്‍ കഴിയുന്ന റോബോട്ട് ക്ലീനർ  ആണ് ഐക്‌ളീബോ. വൈദ്യുതി ഉപയോഗിച്ച് ചാര്‍ജ് ചെയ്തു പ്രവര്‍ത്തിപ്പിക്കുന്ന ഐക്‌ളീബോ കേരളവിപണിയില്‍ എത്തിക്കുന്നത് കൊച്ചി ആസ്ഥാനമായ ടെക്‌നിക്കല്‍ ട്രേഡ് ലിങ്ക്‌സ് എന്ന സ്ഥാപനമാണ്

ഒരു വീട്ടിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ജോലി ഏതാണെന്ന് ചോദിച്ചാല്‍ ഒരു വീട്ടമ്മ പറയുക വീട് വൃത്തിയാക്കല്‍ എന്നാണ്. വീടിന്റെ ഓരോ മുക്കിലും മൂലയിലും ഉള്ള പൊടിയും അഴുക്കും കണ്ടു പിടിച്ച് അടിച്ചുവാരി വെള്ളം കൊണ്ട് തുടച്ചു വൃത്തിയാക്കുക എന്ന് പറഞ്ഞാല്‍, അത് ഏതൊരു വ്യക്തിയെ സംബന്ധിച്ചും ഭഗീരഥ പ്രവര്‍ത്തനമാണ്. ഏകദേശം 2000 ചതുരശ്ര അടി വിസ്തീര്‍ണം വരുന്ന ഒരു വീട് വൃത്തിയാക്കി വരുമ്പോഴേക്കും ഒരു ദിവസം തീര്‍ന്ന് കിട്ടും. ഇത്തരത്തില്‍ കേട്ടുവരുന്ന സ്ഥിരം പരാതിക്ക് മേല്‍ ഐക്‌ളീബോ എന്ന ക്ലീനിംഗ് റോബോട്ടിലൂടെ പരിഹാരം കാണുകയാണ് കൊച്ചി ആസ്ഥാനമായ ടെക്‌നിക്കല്‍ ട്രേഡ് ലിങ്ക്‌സ് എന്ന സ്ഥാപനം.

20 വര്‍ഷമായി ഹാര്‍ഡ്‌വെയര്‍ ഡിസ്ട്രിബൂഷന്‍ രംഗത്ത് ശ്രദ്ധേയമായ ടെക്‌നിക്കല്‍ ട്രേഡ് ലിങ്ക്‌സ് ഫര്‍ണിച്ചര്‍ ഫിറ്റിംഗ്‌സ് ഉള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിച്ചിട്ടുണ്ട്. വീടിന്റെ തറ വൃത്തിയാക്കുക എന്നത് കേരളത്തിലെ വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം ഒരു വലിയ തലവേദനയാണ് എന്ന് മനസിലാക്കിയതില്‍ നിന്നുമാണ് വീട് വൃത്തിയാക്കാന്‍ റോബോട്ട് എന്ന ആശയവുമായി ടെക്‌നിക്കല്‍ ട്രേഡ് ലിങ്ക്‌സ് എത്തുന്നത്. കൊറിയയില്‍ നിന്നുമാണ് ഐകഌബോ എന്ന ഈ റോബോട്ടിക് ക്ലീനിംഗ് മെഷീന്‍ സ്ഥാപനം ഇറക്കുമതി ചെയ്തിരിക്കുന്നത്.

കാമറയും സെന്‍സറും ഉള്ള ഐക്‌ളീബോ മെഷീന് 48,000 രൂപയാണ് വില. ബേസിക് മോഡല്‍ 28,000 രൂപ വരും. ഇതിന് കാമറയും സെന്‍സറും ഉണ്ടാകില്ല. ടൈമര്‍ അഡ്ജസ്റ്റ് ചെയ്ത് ഉടമ വീട്ടില്‍ ഇല്ലാത്തപ്പോള്‍ പോലും ഐക്‌ളീബോയെ കൊണ്ട് വീട്ടിലെ ക്ലീനിംഗ് ജോലികള്‍ അനായാസം ചെയ്യിക്കാന്‍ കഴിയും

മേല്‍നോട്ടം വേണ്ട, ടൈമര്‍ സെറ്റ് ചെയ്താല്‍ മതി

വൈദ്യുതിയിലാണ് ഐക്‌ളീബോ പ്രവര്‍ത്തിക്കുന്നത്. ക്‌ളീനിംഗ് ബേസ്, ചാര്‍ജര്‍, അഡാപ്റ്റര്‍ എന്നിവയാണ് ഒരു ഐക്‌ളീബോ കിറ്റിന്റെ പ്രധാന ഭാഗങ്ങള്‍. മൂന്നര കിലോ മാത്രമാണ് ഇതിന്റെ ഭാരം. ചാര്‍ജ് ചെയ്ത ഐക്‌ളീബോ മെഷീന്‍ ഓണ്‍ ആക്കി വൃത്തിയാക്കേണ്ട പ്രതലത്തില്‍ വെക്കേണ്ട ആവശ്യം മാത്രമേയുള്ളൂ. മെഷീന്‍ സ്വയം ചലിച്ച് വൃത്തിയാക്കല്‍ ആരംഭിക്കും. 20 മില്ലീമീറ്റര്‍ വരെയുള്ള കയറ്റിറക്കങ്ങള്‍ ഈ യന്ത്രത്തിന് അനായാസം കൈകാര്യം ചെയ്യാന്‍ സാധിക്കും.

8 മാസങ്ങള്‍ക്ക് മുന്‍പാണ് ടെക്‌നിക്കല്‍ ട്രേഡ് ലിങ്ക്‌സ് മുഖാന്തിരം ഐക്‌ളീബോ കേരളം വിപണിയില്‍ എത്തുന്നത്. പ്രധാനമായും ആഭ്യന്തര വിപണിയെ ലക്ഷ്യമിട്ടുകൊണ്ട് വിപണിയില്‍ എത്തിച്ച ഉല്‍പ്പന്നത്തിന് തുടക്കം മുതലേ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരുന്നത്. കാര്‍പ്പറ്റുകള്‍, മനുഷ്യന്റെ കൈ എത്താത്ത സോഫയുടെയും കസേരയുടെയും അലമാരിയുടെയും മറ്റും അടിഭാഗം, ഇടുങ്ങിയ തൂണുകള്‍ തുടങ്ങി എവിടെയും ഐക്‌ളീബോ അനായാസം കടന്നു ചെല്ലും. മേല്‍നോട്ടത്തിനായി ആരും നില്‍ക്കേണ്ട കാര്യം പോലും ഇല്ല. ടൈമര്‍ അഡ്ജസ്റ്റ് ചെയ്ത് ഉടമ വീട്ടില്‍ ഇല്ലാത്തപ്പോള്‍ പോലും ഐക്‌ളീബോയെ കൊണ്ട് വീട്ടിലെ ക്ലീനിംഗ് ജോലികള്‍ അനായാസം ചെയ്യിക്കാന്‍ കഴിയും എന്നതാണ് ഐക്‌ളീബോയുടെ ഹൈലൈറ്റ്.

സ്മാര്‍ട്ട് സെന്‍സിംഗ് സിസ്റ്റം ആണ് ഐക്‌ളീബോയുടെ മറ്റൊരു പ്രത്യേകത. പട്ടി, പൂച്ച തുടങ്ങിയ മൃഗങ്ങളുടെ രോമങ്ങള്‍ പോലും നിലത്തു നിന്നും കണ്ടെടുക്കാനും മാറ്റാനും ഐക്‌ളീബോയ്ക്ക് കഴിയുന്നു. സാധാരണ നിലവിലുള്ള മോഡലുകളില്‍ നിന്നും വ്യത്യസ്തമായി 110 ശതമാനം അധിക കപ്പാസിറ്റിയുള്ള ബാറ്ററിയാണ് ഇതിനുള്ളത്. പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോള്‍ ബാറ്ററി ചാര്‍ജ് തീര്‍ന്നാല്‍, മെഷീന്‍ സ്വയം ചാര്‍ജറിന്റെ അടുത്തെത്തി ചാര്‍ജ് ചെയ്യും

പ്രവര്‍ത്തനം ലളിതം

ഏറെ ലളിതമാണ് ഐക്‌ളീബോയുടെ പ്രവര്‍ത്തനം. ചാര്‍ജ് ചെയ്ത ഉപകരണം ഓണ്‍ ആക്കി വിടേണ്ട ആവശ്യം മാത്രമേയുള്ളൂ. ഉപകരണത്തില്‍ ഘടിപ്പിച്ചിട്ടുള്ള കാമറ മുഖാന്തിരം വൃത്തിയാക്കേണ്ട മുറി ഐക്‌ളീബോ സ്‌കാന്‍ ചെയ്യുന്നു. ശേഷം പൊടിയും അഴുക്കും മറ്റും ഉള്ള ഭാഗം കണ്ടെത്തി ആ ഭാഗങ്ങളില്‍ കഌനിംഗ് നടത്തുന്നു. ഇന്റലിജന്റ് ടര്‍ബോ മോഡ് എന്ന രീതി പ്രകാരമാണ് ഐക്‌ളീബോ പ്രവര്‍ത്തിക്കുന്നത്. മൂന്നു ബ്രഷുകളും ഒരു വാക്വം സക്ഷനും ആണ് ഉപകരണത്തിന് ഉള്ളത്. വൃത്താകൃതിയില്‍ ഉള്ള ഉപകരണത്തിന്റെ സൈഡ് ബ്രഷുകള്‍ പൊടി പടലങ്ങളെയും അഴുക്കുകളെയും അടിച്ചുവാരി ഒരുമിച്ചാക്കുന്നു. അതിനുശേഷം ഉപകരണത്തിന്റെ നടുവിലുള്ള ബ്രഷ് പൊടിപടലങ്ങളെ ഒന്നിപ്പിക്കുന്നു. തുടര്‍ന്ന് വാക്വം സക്ഷന്‍ വഴി ഉപകരണത്തിന്റെ ഉള്‍ഭാഗത്തായി പൊടിപടലങ്ങളും അഴുക്കും ശേഖരിക്കപ്പെടുന്നു.

ഇതിനുപുറമെ വെള്ളം നനച്ച് തുടയ്ക്കുന്ന രീതിയും ഐക്‌ളീബോയ്ക്ക് ഉണ്ട്. ഐക്‌ളീബോയുടെ അകത്തുള്ള ഫില്‍റ്ററില്‍ ആണ് പൊടിപടലങ്ങള്‍ ശേഖരിക്കപ്പെടുക. അത് ആവശ്യാനുസരണം ശുചിയാക്കിക്കൊടുക്കുകയാണ് വേണ്ടത്. സ്മാര്‍ട്ട് സെന്‍സിംഗ് സിസ്റ്റം ആണ് ഐക്‌ളീബോയുടെ മറ്റൊരു പ്രത്യേകത. പട്ടി, പൂച്ച തുടങ്ങിയ മൃഗങ്ങളുടെ രോമങ്ങള്‍ പോലും നിലത്തു നിന്നും കണ്ടെടുക്കാനും മാറ്റാനും ഐക്‌ളീബോയ്ക്ക് കഴിയുന്നു. സാധാരണ നിലവിലുള്ള മോഡലുകളില്‍ നിന്നും വ്യത്യസ്തമായി 110 ശതമാനം അധിക കപ്പാസിറ്റിയുള്ള ബാറ്ററിയാണ് ഇതിനുള്ളത്. പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോള്‍ ബാറ്ററി ചാര്‍ജ് തീര്‍ന്നാല്‍, മെഷീന്‍ സ്വയം ചാര്‍ജറിന്റെ അടുത്തെത്തി ചാര്‍ജ് ചെയ്യും.

”ഐക്‌ളീബോക്ക് കേരള വിപണിയില്‍ നിന്നും വളരെ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 120 ല്‍ പരം യൂണിറ്റുകള്‍ ഇതിനോടകം വിറ്റുകഴിഞ്ഞു. മെഷീനിന്റെ സര്‍വീസിംഗ് കൃത്യമായ ഇടവേളകളില്‍ ടെക്‌നിക്കല്‍ ട്രേഡ് ലിങ്ക്‌സ് നേരിട്ട് തന്നെ ചെയ്തുകൊടുക്കുന്നു. 2000 ചതുരശ്ര അടിയില്‍ താഴെയാണ് കേരളത്തിലെ ഭൂരിഭാഗം വീടുകളും. ഇത്രയും വിസ്തീര്‍ണത്തിലുള്ള നിലം വൃത്തിയാക്കുന്നതിന് കേവലം ഒന്നര മണിക്കൂര്‍ മാത്രമാണ് ഐക്‌ളീബോ എടുക്കുന്നത്”, ഐക്‌ളീബോ ബിസിനസ് ഹെഡ് ശ്രീകലേഷ് കെ എസ് പറയുന്നു.

കാമറയും സെന്‍സറും ഉള്ള ഐക്‌ളീബോ മെഷീന് 48,000 രൂപയാണ് വില. ബേസിക് മോഡല്‍ 28,000 രൂപ വരും. ഇതിന് കാമറയും സെന്‍സറും ഉണ്ടാകില്ല.

Comments

comments