ഗാസയില്‍ സ്‌ഫോടനം; ആറ് പേര്‍ കൊല്ലപ്പെട്ടു

ഗാസയില്‍ സ്‌ഫോടനം; ആറ് പേര്‍ കൊല്ലപ്പെട്ടു

ഗാസ: ഗാസയിലെ ദെയര്‍ അല്‍ ബലാ പ്രവിശ്യയിലുണ്ടായ സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്ക്. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അതിര്‍ത്തിയില്‍ ഇസ്രേലി സൈന്യവും പലസ്തീന്‍ പ്രക്ഷോഭകരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് സ്‌ഫോടനം നടന്നിരിക്കുന്നത്. സ്‌ഫോടനത്തിന് പിന്നില്‍ ഇസ്രേലി സൈന്യമാണെന്ന് ഹമാസിന്റെ സായുധ വിഭാഗമായ അല്‍ ക്വാസം ബ്രിഗേഡ്‌സ് ആരോപിച്ചുവെങ്കിലും ഇസ്രേല്‍ സൈന്യം ഇത് തള്ളി. സംഭവത്തില്‍ ഹമാസ് അംഗങ്ങളാണ് കൊല്ലപ്പെട്ടിരിക്കുന്നത്.

Comments

comments

Categories: FK News
Tags: gaza