കൊടുങ്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം

കൊടുങ്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: കേരളം ഉള്‍പ്പടെ 10 സംസ്ഥാനങ്ങളില്‍ കൊടുങ്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് കേരളിലെ ആറ് ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം ജില്ലകളില്‍ ശക്തമായ കാറ്റും ഇടിമിന്നലുമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മത്സ്യബന്ധനത്തൊഴിലാളികളോടും, അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തയാറായിരിക്കാന്‍ വിവിധ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഉത്തരേന്ത്യയില്‍ ആഞ്ഞടിച്ച പൊടിക്കാറ്റും പേമാരിയും വന്‍ നാശം വിതച്ചിരുന്നു. നിരവധിയാളുകള്‍ മരണപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കേരളത്തിലും കൊടുങ്കാറ്റിനുള്ള സാധ്യത ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

Comments

comments

Categories: FK News