വ്യവസായിയുടെ മരണം; അര്‍ണാബ് ഗോസ്വാമിക്കെതിരേ കേസ്

വ്യവസായിയുടെ മരണം; അര്‍ണാബ് ഗോസ്വാമിക്കെതിരേ കേസ്

ന്യൂഡല്‍ഹി: വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമിക്കെതിരേ കേസ്. ഇന്റീരിയര്‍ ഡിസൈനറായ അന്‍വയ് നായിക്കിന്റെ മരണവുമായി ബന്ധപ്പെട്ട് അലിബാഗ് പൊലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മരണപ്പെട്ടയാളുടെ ഭാര്യയുടെ പരാതിയില്‍ ഗോസ്വാമിക്ക് പുറമെ സ്‌കൈ മീഡിയ ഉടമ ഫിറോസ് ഷെയ്ക്ക്, സ്മാര്‍ട്ട് വര്‍ക്ക്‌സ് ഉടമ നിതീഷ് സര്‍ദ എന്നിവര്‍ക്കെതിരെയും ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരുടെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നായിക്ക് ചെയ്ത ജോലികള്‍ക്കുള്ള പ്രതിഫലം തടഞ്ഞുവെച്ചിരിക്കുകയാണെന്നും ഇതേ തുടര്‍ന്ന് അദ്ദേഹത്തിന്റെ ബിസിനസില്‍ വന്‍ നഷ്ടം നേരിട്ടെന്നുമാണ് ഭാര്യ ചൂണ്ടിക്കാണിക്കുന്നത്. ഇതില്‍ നിന്നുണ്ടായ മാനസിക വിഷമാണ് ആത്മഹത്യയിലെത്തിച്ചത്. ശനിയാഴ്ച നായിക്കിനെയും മാതാവ് കുമുദിനെയും അലിബാഗിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സമീപത്ത് നിന്ന് തന്നെ ആത്മഹത്യാ കുറിപ്പും ലഭിക്കുകയുണ്ടായി. കേസില്‍ ആരോപിതരായ മൂന്ന് പേരുടേയും പേരുകള്‍ ആത്മഹത്യാ കുറിപ്പിലും രേഖപ്പെടുത്തിയിട്ടുണ്ട്.

Comments

comments

Categories: FK News