പോര്‍ഷെ കയെന്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡ് ഇന്ത്യയിലേക്ക്

പോര്‍ഷെ കയെന്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡ് ഇന്ത്യയിലേക്ക്

പോര്‍ഷെയുടെ ആദ്യ ഹൈബ്രിഡ് എസ്‌യുവി ഈ വര്‍ഷം സെപ്റ്റംബറില്‍ ഇന്ത്യയിലെത്തും. രണ്ട് കോടി രൂപയ്ക്കുമുകളിലായിരിക്കും വില

ന്യൂഡെല്‍ഹി : പോര്‍ഷെ കയെന്‍ ഇ-ഹൈബ്രിഡ് എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഇക്കാര്യം സ്ഥിരീകരിച്ചു. 340 എച്ച്പി പുറപ്പെടുവിക്കുന്ന 3 ലിറ്റര്‍, വി6 എന്‍ജിന്റെ കൂടെ 136 എച്ച്പി അധികം കരുത്ത് നല്‍കാന്‍ കഴിയുന്ന ഇലക്ട്രിക് മോട്ടോറാണ് പോര്‍ഷെ കയെന്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡിന് നല്‍കിയിരിക്കുന്നത്. എന്‍ജിനും ഇലക്ട്രിക് മോട്ടോറും ചേര്‍ന്ന് ആകെ 462 എച്ച്പി പരമാവധി കരുത്തും 700 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. കയെനിലെ കമ്പസ്ചന്‍ എന്‍ജിന്‍ ഇപ്പോള്‍ 7 എച്ച്പി അധികം പവര്‍ നല്‍കുന്നതായി പോര്‍ഷെ അറിയിച്ചു.

പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കുന്നതിന് കയെന്‍ ഹൈബ്രിഡിന് അഞ്ച് സെക്കന്‍ഡ് സമയം മതിയെന്ന് ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടു. മണിക്കൂറില്‍ 253 കിലോമീറ്ററാണ് ടോപ് സ്പീഡ്. ഓള്‍-ഇലക്ട്രിക് മോഡില്‍ പുതിയ പോര്‍ഷെ കയെന്‍ ഇ-ഹൈബ്രിഡിന് 44 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയും. മണിക്കൂറില്‍ 135 കിലോമീറ്ററായിരിക്കും ടോപ് സ്പീഡ്. ഹെഡ്-അപ് ഡിസ്‌പ്ലേ, മസ്സാജ് സീറ്റുകള്‍, 22 ഇഞ്ച് ലൈറ്റ് മെറ്റല്‍ വീലുകള്‍ തുടങ്ങി നിരവധി ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനങ്ങള്‍ പുതിയ ഹൈബ്രിഡ് എസ്‌യുവിയുടെ സവിശേഷതയാണ്. കയെന്‍ ഇ-ഹൈബ്രിഡിന്റെ ഡ്രൈവ്‌ട്രെയ്ന്‍ പോര്‍ഷെ റീഡിസൈന്‍ ചെയ്തിട്ടുണ്ട്. 8 സ്പീഡ് ടിപ്‌ട്രോണിക് എസ് ഗിയര്‍ബോക്‌സാണ് എന്‍ജിനുമായി ചേര്‍ത്തിരിക്കുന്നത്.

നിലവില്‍ വോള്‍വോ എക്‌സ്‌സി90 മാത്രമാണ് ഇന്ത്യയില്‍ വില്‍ക്കുന്ന മറ്റൊരു പ്ലഗ്-ഇന്‍ ഹൈബ്രിഡ് എസ്‌യുവി

ഈ വര്‍ഷം സെപ്റ്റംബറില്‍ 2018 പോര്‍ഷെ കയെന്‍ ഇ-ഹൈബ്രിഡ് ഇന്ത്യയിലെത്തും. സിബിയു രീതിയില്‍ പൂര്‍ണ്ണമായും നിര്‍മ്മിച്ചശേഷം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യും. രണ്ട് കോടി രൂപയ്ക്കുമുകളിലായിരിക്കും വില. നിലവില്‍ വോള്‍വോ എക്‌സ്‌സി90 എസ്‌യുവി മാത്രമാണ് ഇന്ത്യയില്‍ വില്‍ക്കുന്ന മറ്റൊരു പ്ലഗ്-ഇന്‍ ഹൈബ്രിഡ് എസ്‌യുവി.

Comments

comments

Categories: Auto