വരാപ്പുഴയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത കേസിലെ മൂന്ന് പ്രതികള്‍ കീഴടങ്ങി

വരാപ്പുഴയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത കേസിലെ മൂന്ന് പ്രതികള്‍ കീഴടങ്ങി

കൊച്ചി: വരാപ്പുഴ ദേവസ്വംപാടം വാസുദേവന്റെ വീടാക്രമിച്ച കേസിലെ മൂന്ന് പ്രതികള്‍ കീഴടങ്ങി. ആലുവ മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രതികളായ വിപിന്‍, അജിത്ത്, തുളസീദാസ് എന്നിവര്‍ കീഴടങ്ങിയത്. ഇവരെ പിന്നീട് കോടതി റിമാന്‍ഡ് ചെയ്തു. വീട് കയറി ആക്രമിച്ചതില്‍ മനംനൊന്ത് വാസുദേവന്‍ ജീവനൊടുക്കിയിരുന്നു.

വാസുദേവന്റെ വീടാക്രമിച്ച കേസിലെ പ്രതിയെന്ന് ആരോപിച്ചാണ് പോലീസ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലിരിക്കെ ശ്രീജിത്ത് മരിക്കുകയുമായിരുന്നു. ശ്രീജിത്തിന് വീട് ആക്രമണത്തില്‍ പങ്ക് ഇല്ലായിരുന്നുവെന്ന് പ്രതികള്‍ വെളിപ്പെടുത്തി. മത്സ്യതൊഴിലാളിയായ വാസുദേവന്റെ അനുജന്‍ ദിവാകരനും സമീപവാസിയായ സുമേഷ് എന്ന യുവാവുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതേക്കുറിച്ച് ചോദിക്കാനായി വാസുദേവനും ദിവാകരനും വാസുദേവന്റെ മകന്‍ വിനീഷും ചേര്‍ന്ന് സുമേഷിന്റെ വീട്ടില്‍ എത്തുകയുമായിരുന്നു. ഈ സമയത്ത് ഉണ്ടായ വാക്കുതര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. സുമേഷും സുഹൃത്തുക്കളും ചേര്‍ന്ന് വാസുദേവന്റെ വീട് അടിച്ചു തകര്‍ത്തു. വീടിന്റെ ജനലുകളും വാതിലുകളും പൂര്‍ണമായും തകര്‍ക്കുകയും എതിര്‍ക്കാന്‍ ശ്രമിച്ച വീട്ടുകാരെ ആക്രമിക്കുകയും ചെയ്തിരുന്നു.

Comments

comments

Categories: Slider