ബിഹാറില്‍ പ്രചരണത്തിനായി തയ്യാറാക്കിയ ബുക്‌ലെറ്റില്‍ പാക് പെണ്‍കുട്ടിയുടെ ചിത്രം

ബിഹാറില്‍ പ്രചരണത്തിനായി തയ്യാറാക്കിയ ബുക്‌ലെറ്റില്‍ പാക് പെണ്‍കുട്ടിയുടെ ചിത്രം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘സ്വച്ഛ് ഭാരത് അഭിയാന്റെ’ പ്രചാരണത്തിനു വേണ്ടി ബിഹാറില്‍ തയാറാക്കിയ ബുക്‌ലെറ്റ് പുറം കവറില്‍ പാക് പെണ്‍കുട്ടിയുടെ ചിത്രം അച്ചടിച്ചത് വിവാദമായി.

ബിഹാറിലെ ജമൂയിയില്‍ നടപ്പാക്കുന്ന പദ്ധതിയുടെ പ്രചരണത്തിന് ജില്ലാ ഭരണകൂടം പുറത്തിറക്കിയ ബുക്‌ലെറ്റ് കവറിലാണ് നോട്ട്ബുക്കില്‍ പാകിസ്താന്‍ പതാക വരക്കുന്ന പെണ്‍കുട്ടിയുടെ ചിത്രം നല്‍കിയിരിക്കുന്നത്. ഈ ചിത്രം മുമ്പ് യുനിസെഫ് പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനായി പാകിസ്താനില്‍ നടത്തിയ ക്യാമ്പയിനില്‍ ഉപയോഗിച്ചിരുന്നു. സംഭവം വിവാദമായതോടെ ജമൂയി ജില്ലാ മജിസ്‌ട്രേട്ട് ധര്‍മേന്ദ്ര കുമാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഇക്കഴിഞ്ഞ ഡിസംബറില്‍ ജമൂയി ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ വിതരണം ചെയ്ത അയ്യായിരത്തോളം ബുക്‌ലെറ്റുകളിലാണ് പാക് ബാലികയുടെ ചിത്രം അച്ചടിച്ചിട്ടുള്ളത്. സംഭവിച്ചത് തെറ്റാണെന്നും അച്ചടിക്കുന്നതിനു മുമ്പ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും ജമൂയി ജില്ലാ മജിസ്‌ട്രേറ്റ് സുധീര്‍ കുമാര്‍ പറഞ്ഞു. മുന്‍ ജില്ലാ മജിസ്‌ട്രേട്ട് ആയിരുന്ന ഡോ. കൗശല്‍ കിഷോറാണ് പുസ്തകങ്ങള്‍ അച്ചടിക്കാന്‍ അനുമതി നല്‍കിയത്.

Comments

comments

Categories: Current Affairs

Related Articles