ഏഷ്യാമണി പുരസ്‌കാരം നേടി യെസ് ബാങ്ക്

ഏഷ്യാമണി പുരസ്‌കാരം നേടി യെസ് ബാങ്ക്

ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കുള്ള ഏറ്റവും മികച്ച ബാങ്കായാണ് യെസ് ബാങ്ക് തെരഞ്ഞെടുക്കപ്പെട്ടത്

ഹോങ്കാംഗ്: ഏഷ്യാമണി ബെസ്റ്റ് ബാങ്ക് അവാര്‍ഡ് 2018ല്‍ ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കുള്ള (എസ്എംഇകള്‍) ഏറ്റവും മികച്ച ബാങ്കായി ഇന്ത്യയിലെ നാലാമത്തെ വലിയ സ്വകാര്യ ബാങ്കായ യെസ് ബാങ്കിനെ തെരഞ്ഞെടുത്തു. യുകെയിലെ യൂറോമണി ഗ്രൂപ്പിന്റെ ഭാഗമായ ധനകാര്യ പ്രസിദ്ധീകരണം ഏഷ്യാമണി നല്‍കുന്നതാണ് ബഹുമതി. അവാര്‍ഡ് ദാന ചടങ്ങിന് ഹോങ്കോംഗ് ആതിഥേയത്വം വഹിച്ചു. വനിത സംരംഭങ്ങള്‍, എസ്എംഇകള്‍ക്കുള്ള പരിപാടികള്‍, ജിഎസ്ടിയിലേക്കുള്ള മാറ്റം തുടങ്ങിയ രംഗങ്ങളില്‍ നടത്തിയ മുന്നേറ്റങ്ങള്‍ പരിഗണിച്ചാണ് യെസ്ബാങ്കിനെ വിജയിയായി പ്രഖ്യാപിച്ചത്.

ഏഷ്യാമണി 2017ല്‍ കോര്‍പറേറ്റുകള്‍ക്കുള്ള മികച്ച ബാങ്കായി യെസ് ബാങ്കിനെ തെരഞ്ഞെടുത്തിരുന്നു. സിഎസ്ആറി(കോര്‍പ്പറേറ്റുകളുടെ സാമൂഹ്യ പ്രതിബദ്ധത)നുള്ള ഇന്ത്യയിലെ മികച്ച ബാങ്ക് എന്ന അവാര്‍ഡും നല്‍കിയിരുന്നു.

ഇത്രയും വലിയ ആഗോള ബഹുമതി ലഭിച്ചതില്‍ അഭിമാനമുണ്ടെന്നും രാജ്യത്തുടനീളമുള്ള എംഎസ്എംഇകള്‍ കേന്ദ്രീകരിച്ചുള്ള സാങ്കേതികമുള്‍പ്പടെയുള്ള പരിപാടികള്‍ കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകാന്‍ ഈ ബഹുമതി കരുത്താകുമെന്നും യെസ് ബാങ്ക് എംഡിയും സിഇഒയുമായ റാണാ കപൂര്‍ പറഞ്ഞു.

യുകെയിലെ യൂറോമണി ഗ്രൂപ്പിന്റെ ഭാഗമായ ധനകാര്യ പ്രസിദ്ധീകരണം ഏഷ്യാമണി നല്‍കുന്ന പുരസ്‌കാരമാണ് യെസ് ബാങ്കിന് ലഭിച്ചിരിക്കുന്നത്

സാമ്പത്തിക സഹായം പോലുള്ളവ വേഗത്തില്‍ നടപ്പാക്കുന്നതിനായി ഏര്‍പ്പെടുത്തിയിട്ടുള്ള നൂതനമായ ക്രെഡിറ്റ് സ്‌കോറിംഗ് സംവിധാനം, ഇആര്‍പി അധിഷ്ഠിതമായ പേയ്‌മെന്റ് സൗകര്യം, ഈയിടെ അവതരിപ്പിച്ച ജിഎസ്ടി റിട്ടേണനുസരിച്ചുള്ള ഒഡി സൗകര്യം തുടങ്ങിയവയെല്ലാം രാജ്യത്തെ എംഎസ്എംഇകളോടുള്ള ബാങ്കിന്റെ ഉത്തരവാദിത്തത്തിന്റെ തെളിവുകളാണെന്നും റാണാ കപൂര്‍ കൂട്ടിച്ചേര്‍ത്തു.

പ്രാരംഭ കാലം തൊട്ട് തന്നെ യെസ് ബാങ്ക് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. യുഎസ് സര്‍ക്കാരിന്റെ സാമ്പത്തിക വികസന സ്ഥാപനമായ ഓവര്‍സീസ് പ്രൈവറ്റ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പറേഷനുമായും വാഷിംഗ്ടണ്‍ ഐഎഫ്‌സിയുമായും സഹകരിച്ച് വനിതകളുടെ നേതൃത്വത്തിലുള്ള ബിസിനസുകള്‍ക്കും എസ്എംഇകള്‍ക്കുമായി 46.50 കോടി ഡോളറിന്റെ വായ്പകള്‍ ലഭ്യമാക്കുന്നുണ്ട്.

എംഎസ്എംഇ ബാങ്കിംഗിനായി മൊബീല്‍ ആപ്പ് അവതരിപ്പിച്ച ആദ്യ ബാങ്കാണ് യെസ് ബാങ്ക്. എംഎസ്എംഇകളുമായി ബന്ധപ്പെട്ട എല്ലാ ബാങ്കിംഗ് ആവശ്യങ്ങളും ഒറ്റ ഇന്റര്‍ഫേസിലൂടെ സാധ്യമാക്കുന്നതാണ് ഈ സംവിധാനം.

എംഎസ്എംഇകളുടെ പാരിസ്ഥിതികവും തൊഴില്‍ പരവുമായ ആരോഗ്യ-സുരക്ഷ ഉയര്‍ത്തി ആഗോള തലത്തില്‍ മല്‍സരിക്കാന്‍ പ്രാപ്തമാക്കുന്നതിനുള്ള നടപടികളും യെസ് ബാങ്ക് സ്വീകരിച്ചിട്ടുണ്ട്. ഈ പരിപാടികളിലൂടെ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ 12,500 ജീവനക്കാര്‍ക്കും ആയിരത്തിലധികം എംഎസ്എംഇകള്‍ക്കും നേട്ടമുണ്ടായിട്ടുണ്ട്.

Comments

comments

Categories: Banking