ശ്രീജിത്തിന്റെ കുടുംബത്തിന് ഭീഷണിക്കത്ത്

ശ്രീജിത്തിന്റെ കുടുംബത്തിന് ഭീഷണിക്കത്ത്

കൊച്ചി: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിന് ഭീഷണിക്കത്ത്. ആലുവ മുന്‍ റൂറല്‍ എസ്പിയുടെ പ്രത്യേക സംഘത്തിലുണ്ടായിരുന്ന മൂന്ന് ആര്‍ടിഎഫുകാര്‍ക്കെതിരായ പരാതി പിന്‍വലിക്കണം എന്നതാണു കത്തിലെ പ്രധാന ആവശ്യം. ഇല്ലെങ്കില്‍ ശ്രീജിത്തിന്റെ സഹോദരനും ഇതേ ഗതി വരുമെന്നും കത്തില്‍ ഭീഷണി മുഴക്കുന്നു.

തിരുവനന്തപുരം റൂറല്‍ എസ്പിയുടെ ഷാഡോ സ്‌ക്വാഡിലെ ജയന്‍, സുനില്‍ലാല്‍, സുവിന്‍, ഷിബു എന്നിവരുടെ പേരിലുള്ളതാണു കത്ത്. മാധ്യമങ്ങളുടെ സഹായത്തോടെ കളിക്കാന്‍ നില്‍ക്കേണ്ടെന്നും കത്തില്‍ പറയുന്നുണ്ട്. ശ്രീജിത്തിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ടു മൂന്ന് ആര്‍ടിഎഫുകാര്‍, വരാപ്പുഴ എസ്‌ഐ ജി.എസ്.ദീപക്, പറവൂര്‍ സിഐ ക്രിസ്പിന്‍ സാം എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്. ആലുവ റൂറല്‍ എസ്പിയായിരുന്ന എ.വി.ജോര്‍ജ്, ആലുവ ഡിവൈഎസ്പി പ്രഫുല്ല ചന്ദ്രന്‍ എന്നിവരെ ചോദ്യംചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

 

Comments

comments

Categories: Current Affairs