പ്രഭാസിന്റെ സാഹൊ അബുദാബിയില്‍…

പ്രഭാസിന്റെ സാഹൊ അബുദാബിയില്‍…

അബുദാബിയില്‍ ഷൂട്ട് ചെയ്യുന്ന ഏഴാമത്തെ വന്‍കിട ഇന്ത്യന്‍ സിനിമയാണ് സാഹൊ

അബുദാബി: ബാഹുബലിയെന്ന മെഗാ ചിത്രത്തിലൂടെ ഇന്ത്യ മുഴുവന്‍ ആരാധകരെ സൃഷ്ടിച്ചെടുത്ത പ്രഭാസിന്റെ പുതിയ ചിത്രം സാഹൊയുടെ ഷൂട്ടിംഗ് അബുദാബിയിലും. പ്രഭാസിനൊപ്പം ബോളിവുഡ് തരം ശ്രദ്ധ കപൂറും ഹോളിവുഡ് സ്റ്റണ്ട് ഇതിഹാസം കെന്നി ബെയ്റ്റ്‌സും ഒന്നിക്കുന്ന ചിത്രമാണ് സാഹൊ. അബുദാബിയിലെ വിവിധ ലൊക്കേഷനുകളില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചു വരികയാണ്.

അന്താരാഷ്ട്ര സിനിമകള്‍ക്ക് ഒട്ടും അന്യമല്ല അബുദാബി. എന്നാല്‍ സാഹൊയിലൂടെ എമിറേറ്റിന്റെ ആഗോള റെപ്യൂട്ടേഷനും സ്വീകാര്യതയും വീണ്ടും ഉയരുകയാണ്-മീഡിയ സോണ്‍ അതോറിറ്റി സിഇഒ മരിയം ഈദ് അല്‍എഹെയ്രി പറഞ്ഞു. ആഗോള സിനിമ വ്യവസായത്തിന്റേ കേന്ദ്രമായി യുഎഇ മാറുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നിരവധി ഇന്‍സെന്റീവുകള്‍ സിനിമാ ചിത്രീകരണത്തിനായി അബുദാബി നല്‍കുന്നുണ്ട്. അബുദാബിയില്‍ ഷൂട്ട് ചെയ്യുന്ന ഏഴാമത്തെ വന്‍കിട ഇന്ത്യന്‍ സിനിമയാണ് സാഹൊ. തമിഴ്, തെലുഗു, ഹിന്ദി തുടങ്ങിയ മൂന്ന് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്. സുജീത്ത് റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മാണം യുവി ക്രിയേഷന്‍സാണ്.

പ്രഭാസിനൊപ്പം ബോളിവുഡ് തരം ശ്രദ്ധ കപൂറും ഹോളിവുഡ് സ്റ്റണ്ട് ഇതിഹാസം കെന്നി ബെയ്റ്റ്‌സും ഒന്നിക്കുന്ന ചിത്രമാണ് സാഹൊ

അബുദാബിയിലെ ഷൂട്ടിംഗ് തീര്‍ത്തും വ്യത്യസ്തവും പ്രചോദനവും നല്‍കുന്ന അനുഭവമാണെന്ന് പ്രഭാസ് പറഞ്ഞു. എമിറേറ്റ് നല്‍കുന്ന പിന്തുണയേയും അദ്ദേഹം പ്രശംസിച്ചു.

250ലധികം ക്ര്യൂ മെമ്പര്‍മാരെ വെച്ച് 50 ദിവസത്തേതാണ് സാഹൊയുടെ അബുദാബിയിലെ ഷൂട്ട്. സല്‍മാന്‍ ഖാന്റെ ടൈഗര്‍ സിന്താ ഹേക്ക് ശേഷം ഇത്രയും വലിയ കാലയളവില്‍ ഷൂട്ട് ചെയ്യുന്ന ഇന്ത്യന്‍ സിനിമ കൂടിയാണ് സാഹൊ.

ഹോളിവുഡിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് സീരിസായ മിഷന്‍ ഇംപോസിബിളിന്റെ അബുദാബിയിലെ ഷൂട്ടിംഗ് ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് പൂര്‍ത്തിയായത്. മിഷന്‍ ഇംപോസിബിള്‍ ഫാള്‍ ഔട്ട് എന്ന റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം പരമ്പരയിലെ ആറാമത്തേതാണ്.

മിഷന്‍ ഇംപോസിബിള്‍-ഫാള്‍ ഔട്ടിന് അബുദാബി ഫിലിം കമ്മീഷന്റെ റിബേറ്റും ലഭിച്ചിരുന്നു. ഹോളിവുഡിലേതടക്കം നിരവധി സിനിമകളുടെ പ്രിയ ഡെസ്റ്റിനേഷനായി മാറുകയാണ് അബുദാബി.

Comments

comments

Categories: Arabia