മഅദനി പള്ളിയില്‍ കയറുന്നത് പേലീസ് തടഞ്ഞു

മഅദനി പള്ളിയില്‍ കയറുന്നത് പേലീസ് തടഞ്ഞു

പാലക്കാട്: കേരളത്തില്‍ എത്തിയ അബ്ദുള്‍നാസര്‍ മഅദനി പള്ളിയില്‍ കയറുന്നത് പേലീസ് തടഞ്ഞു. സാങ്കേതിക പ്രശ്‌നം ഉന്നയിച്ചാണ് ജുമുഅ നമസ്‌കരിക്കുന്നതില്‍ നിന്ന് അദ്ദേഹത്തെ പോലീസ് തടഞ്ഞത്. മഅദനിക്കൊപ്പം എത്തിയവര്‍ പ്രതിഷേധിച്ചതോടെ ചര്‍ച്ചയ്‌ക്കൊടുവില്‍ അദ്ദേഹത്തെ പ്രാര്‍ത്ഥനയ്ക്ക് അനുവദിച്ചു. ബംഗളൂരുവില്‍ നിന്ന് കൊല്ലത്തെ വസതിയിലേക്കുള്ള യാത്രക്കിടെയാണ് പാലക്കാട് കഞ്ചിക്കോടിന് സമീപത്തെ ചടയന്‍കാലയിലെ പള്ളിയില്‍ മഅദനി നിസ്‌ക്കരിക്കാന്‍ കയറിയത്. കേരള പോലീസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പള്ളി പ്രവേശനം ഇല്ലാത്തതിനാലാണ് അനുവദിക്കാതിരുന്നതെന്നാണ് കര്‍ണാടക പോലീസ് നല്‍കുന്ന വിശദീകരണം. മെയ് 11 വരെയാണ് മഅദനിക്ക് കേരളത്തില്‍ തങ്ങാന്‍ അനുമതി.

 

Comments

comments

Categories: More