നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം സ്റ്റേ ചെയ്യണമെന്ന മാനേജ്‌മെന്റ് ആവശ്യം തള്ളി

നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം സ്റ്റേ ചെയ്യണമെന്ന മാനേജ്‌മെന്റ് ആവശ്യം തള്ളി

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം സ്റ്റേ ചെയ്യണമെന്ന മാനേജ്‌മെന്റുകളുടെ ആവശ്യം കോടതി തള്ളി. സര്‍ക്കാരിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച തുടരാമെന്നും കേസ് ഒരു മാസം കഴിഞ്ഞ് പരിഗണിക്കാമെന്നും കോടതി ഉത്തരവിട്ടു. വിജ്ഞാപനപ്രകാരം എല്ലാ സ്വകാര്യ ആശുപത്രികളിലെയും നഴ്‌സുമാര്‍ക്ക് 20,000 രൂപയാണ് അടിസ്ഥാന ശമ്പളം. ജനറല്‍, ബിഎസ്‌സി നഴ്‌സുമാര്‍ക്ക് ഈ ശമ്പളം ലഭിക്കും. പത്തു വര്‍ഷം സര്‍വീസുള്ള എഎന്‍എം നഴ്‌സുമാര്‍ക്കും 20,000 രൂപ വേതനമായി ലഭിക്കും. ഡിഎ, ഇന്‍ക്രിമെന്റ്, വെയ്‌റ്റേജ് എന്നീ ആനുകൂല്യങ്ങള്‍ എല്ലാവര്‍ക്കും ലഭിക്കുമെങ്കിലും ഉപേദശക സമിതി റിപ്പോര്‍ട്ട് അനുസരിച്ച് പുറത്തിറക്കിയിട്ടുള്ള വിജ്ഞാപനത്തില്‍ അലവന്‍സുകള്‍ ഒഴിവാക്കിയിട്ടുണ്ട്.

 

Comments

comments

Categories: More