അഴിമതിക്കേസില്‍ അറസ്റ്റിലായ എന്‍സിപി നേതാവ് ഛഗന്‍ ഭുജ്ബലിനു ജാമ്യം

അഴിമതിക്കേസില്‍ അറസ്റ്റിലായ എന്‍സിപി നേതാവ് ഛഗന്‍ ഭുജ്ബലിനു ജാമ്യം

മുംബൈ: മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന എന്‍സിപി നേതാവുമായ ഛഗന്‍ ഭുജ്ബലിനു ജാമ്യം ലഭിച്ചു. ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. 2016 ല്‍ അഴിമതിക്കേസിലാണ് ഭുജ്ബല്‍ അറസ്റ്റിലായത്. ഡല്‍ഹിയിലെ മഹാരാഷ്ട്ര ഭവന്‍ നിര്‍മാണത്തില്‍ ഭുജ്ബല്‍ കോടിക്കണക്കിനു രൂപയുടെ അഴിമതി നടത്തിയെന്നായിരുന്നു ആരോപണം. എഴുപത്തിയൊന്നുകാരനായ ഭുജ്ബലിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

Comments

comments

Categories: Politics
Tags: Maharashtra, NCP