മൂന്ന് പുതിയ ഷോറൂമുകള്‍ കൂടി തുറന്ന് കല്യാണ്‍ ജൂവലേഴ്‌സ്

മൂന്ന് പുതിയ ഷോറൂമുകള്‍ കൂടി തുറന്ന് കല്യാണ്‍ ജൂവലേഴ്‌സ്

യുഎഇ ബുര്‍ ദുബായിലെ മീന ബസാര്‍, കുവൈറ്റ് സിറ്റി ഫാഹീലിലെ അല്‍ ഖിയാത്തീന്‍ കോംപ്ലക്‌സ്, ഖത്തര്‍ ദോഹ ഡി-റിംഗ് റോഡിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളിലാണ് പുതിയ ഷോറൂമുകള്‍

ദുബായ്: കല്യാണ്‍ ജൂവലേഴ്‌സിന്റെ ഗള്‍ഫ് മേഖലയിലെ മൂന്ന് ഷോറൂമുകള്‍ ജനസമുദ്രത്തെ സാക്ഷിയാക്കി ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ ഉദ്ഘാടനം ചെയ്തു. യുഎഇ ബുര്‍ ദുബായിലെ മീന ബസാര്‍, കുവൈറ്റ് സിറ്റി ഫാഹീലിലെ അല്‍ ഖിയാത്തീന്‍ കോംപ്ലക്‌സ്, ഖത്തര്‍ ദോഹ, ഡി-റിംഗ് റോഡിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളിലെ പുതിയ ഷോറൂമുകളുടെ ഉദ്ഘാടനത്തിനെത്തിയ ഇഷ്ടതാരം ഷാരൂഖ്ഖാനെ കാണാന്‍ ആയിരക്കണക്കിന് പേരാണ് തടിച്ചുകൂടിയത്.

ഷാരൂഖിനൊപ്പം കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ടി എസ് കല്യാണരാമന്‍, എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍മാരായ രാജേഷ് കല്യാണരാമന്‍, രമേഷ് കല്യാണരാമന്‍, കല്യാണ്‍ ഡെവലപ്പേഴ്‌സ് മാനേജിംഗ് ഡയറക്റ്റര്‍ ആര്‍ കാര്‍ത്തിക് എന്നിവരും മൂന്നിടങ്ങളിലും ഉദ്ഘാടനച്ചടങ്ങിന് വേദിയിലുണ്ടായിരുന്നു.

കല്യാണ്‍ ജൂവലേഴ്‌സിന്റെ പുതിയ ഷോറൂമുകളുടെ ഉദ്ഘാടനം ഏറെ ആവേശകരമായ നിമിഷമാണെന്ന് കല്യാണ്‍ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്റ്ററും ചെയര്‍മാനുമായ ടി എസ് കല്യാണരാമന്‍ പറഞ്ഞു. കല്യാണ്‍ ബ്രാന്‍ഡിനെ വിശ്വാസത്തിലെടുത്ത് മൂന്ന് ഷോറൂമുകളിലുമെത്തിയ ഷാരൂഖ്ഖാന് നന്ദി. ബ്രാന്‍ഡുമായി സഹകരിക്കുന്നവരുടെ മനസ് നിറഞ്ഞ സ്‌നേഹവും പിന്തുണയുമാണ് ഇത് വ്യക്തമാക്കുന്നത്. സവിശേഷമായ ബ്രാന്‍ഡ് അനുഭവം തുടര്‍ന്നു മുന്നോട്ടുകൊണ്ടുപോകാനാണ് പരിശ്രമിക്കുന്നത്. ഉദ്ഘാടന ദിവസം ഷോറൂമുകളിലെത്തിയ ആയിരക്കണക്കിന് പേരുടെ സ്‌നേഹംകൊണ്ട് മനസ് നിറയുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കല്യാണ്‍ ജൂവലേഴ്‌സിന്റെ എല്ലാ ഷോറൂമുകളില്‍നിന്നും ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഉറപ്പായ സമ്മാനങ്ങളും ആഗോള പ്രചാരണത്തിന്റെ ഭാഗമായി 25 മേഴ്‌സിഡസ് ബെന്‍സ് കാറുകള്‍ സ്വന്തമാക്കാനുള്ള അവസരവും ലഭിക്കും

കല്യാണ്‍ ജൂവലേഴ്‌സിന്റെ എല്ലാ ഷോറൂമുകളില്‍നിന്നും ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഉറപ്പായ സമ്മാനങ്ങളും ആഗോള പ്രചാരണത്തിന്റെ ഭാഗമായി 25 മേഴ്‌സിഡസ് ബെന്‍സ് കാറുകള്‍ സ്വന്തമാക്കാനുള്ള അവസരവും ലഭിക്കും.

കല്യാണിന്റെ ഏറ്റവും പുതിയ വിവാഹാഭരണ ബ്രാന്‍ഡായ മുഹൂര്‍ത്തിന്റെ എക്‌സ്‌ക്ലൂസീവ് ഷോറൂമാണ് പുതിയ ഔട്ട്‌ലെറ്റുകളുടെ പ്രത്യേകത. വിവാഹവധുക്കള്‍ക്കായി ഇന്ത്യയെലെമ്പാടു നിന്നുമായി പ്രത്യേകം തെരഞ്ഞെടുത്ത ആഭരണങ്ങളാണിവ.

അറബിക് ആഭരണശേഖരമായ അമീര, ഡയമണ്ട് ആഭരണനിരയായ സിയാ, നൃത്തം ചെയ്യുന്ന ഡയമണ്ട് ആഭരണങ്ങളായ ഗ്ലോ, അണ്‍കട്ട് ഡയമണ്ടുകള്‍ അടങ്ങിയ അനോഖി, പ്രത്യേകാവസരങ്ങള്‍ക്കായുള്ള സവിശേഷ ഡയമണ്ട് ആഭരണങ്ങളായ അപൂര്‍വ, വിവാഹ ഡയമണ്ട് ആഭരണങ്ങളായ അന്താര, ദിവസവും അണിയാന്‍ കഴിയുന്ന ഡയമണ്ട് ആഭരണങ്ങളായ ഹീര, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങളായ രംഗ് എന്നിവയുടെ വൈവിധ്യമാര്‍ന്ന ആഭരണങ്ങള്‍ പുതിയ ഷോറൂമില്‍ ലഭ്യമാണ്.

Comments

comments

Categories: Arabia

Related Articles