കര്‍ണാടകയില്‍ ബി.ജെ.പിയുടെ പ്രകടന പത്രിക പുറത്തിറക്കി

കര്‍ണാടകയില്‍ ബി.ജെ.പിയുടെ പ്രകടന പത്രിക പുറത്തിറക്കി

ബംഗളൂരു: കര്‍ഷകരുടെ ക്ഷേമ പദ്ധതികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി ബി.ജെ.പിയുടെ പ്രകടന പത്രിക പ്രഖ്യാപിച്ചു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതടക്കം നിരവധി ജനക്ഷേമ പ്രഖ്യാപനങ്ങളുമായാണ് ബി.ജെ.പി പ്രകടന പത്രിക പുറത്തിറക്കിയത്. കര്‍ഷകരുടെ പ്രശനങ്ങള്‍ പഠിക്കുന്നതിനും പരിഹരിക്കുന്നതിനും മുഖ്യമന്ത്രിയുടെ കീഴില്‍ പ്രത്യേക വകുപ്പ് രൂപീകരിക്കും.

സംസ്ഥാനത്തെ ആറ് പ്രധാന നഗരങ്ങളില്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ ആരംഭിക്കാനുള്ള പ്രത്യേക ഹബുകള്‍ പ്രവര്‍ത്തിക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളെയും ബന്ധിപ്പിക്കുന്ന കര്‍ണാടക മാല ആറു വരി പാത നിര്‍മ്മിക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. കൂടാതെ സംസ്ഥാനത്തെ ആയിരത്തിലധികം കര്‍ഷകര്‍ക്ക് നൂതന കൃഷി മാര്‍ഗങ്ങളെ കുറിച്ച് പഠിക്കാന്‍ ചൈന, ഇസ്രയേല്‍ എന്നീ രാജ്യങ്ങളിലേക്ക് പോകാന്‍ ഫെല്ലോഷിപ്പ് നല്‍കും. കര്‍ഷകര്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കിയ പ്രകടന പത്രികയില്‍ സ്ത്രീകളുടെ ഉന്നമനത്തിനായുള്ള പദ്ധതികളും പ്രഖ്യാപിച്ചു. ദാരിദ്ര രേഖയ്ക്ക് താഴെയുള്ള സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു രൂപയ്ക്ക് സാനിറ്ററി നാപ്കിന്‍ ലഭ്യമാക്കാന്‍ പുതിയ പദ്ധതി ആരംഭിക്കും. കൂടാതെ മുഖ്യമന്ത്രി സ്മാര്‍ട്ട് ഫോണ്‍ യോജന പദ്ധതി പ്രകാരം ദാരിദ്ര രേഖയ്ക്ക് താഴെയുള്ള കുടുംബത്തിലെ മൂന്ന് സ്ത്രീകള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കും.

Comments

comments

Categories: Politics

Related Articles