ഇന്ത്യയിലേക്കെത്തിയത് 7.9 ബില്യണ്‍ ഡോളറിന്റെ വിസി, സ്വകാര്യ ഇക്വറ്റി നിക്ഷേപം

ഇന്ത്യയിലേക്കെത്തിയത് 7.9 ബില്യണ്‍ ഡോളറിന്റെ വിസി, സ്വകാര്യ ഇക്വറ്റി നിക്ഷേപം

ന്യൂഡെല്‍ഹി: ഈ വര്‍ഷം ജനുവരി-മാര്‍ച്ച് പാദത്തില്‍ 180 കരാറുകളിലായി 7.9 ബില്യണ്‍ ഡോളറിന്റെ സ്വകാര്യ-ഇക്വറ്റി, വെഞ്ച്വര്‍ കാപിറ്റല്‍ (വിസി) നിക്ഷേപം ഇന്ത്യയിലേക്കെത്തിയതായി റിപ്പോര്‍ട്ട്. 2008 മുതലുള്ള കാലയളവിലെ ഏറ്റവും മികച്ച ആദ്യ പാദമാണിതെന്നും ബഹുരാഷ്ട്ര പ്രൊഫഷണല്‍ സര്‍വീസസ് സംരംഭമായ ഇവൈയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2008ല്‍ ഇതേ പാദത്തില്‍ 4.6 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ഇന്ത്യയില്‍ നടന്നിട്ടുള്ളത്.

ധാനകാര്യസേവന മേഖലയിലാണ് മാര്‍ച്ച് പാദത്തില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം എത്തിയത്. 31 ഇടപാടുകളിലായി 2.9 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ആകര്‍ഷിക്കാന്‍ കഴിഞ്ഞ പാദത്തില്‍ ഈ മേഖലയ്ക്ക് സാധിച്ചു. വന്‍കിട ഇടപാടുകളിലുണ്ടായ വര്‍ധനയാണ് സ്വകാര്യ ഇക്വറ്റി, വെഞ്ച്വര്‍ കാപിറ്റല്‍ നിക്ഷേപം വര്‍ധിക്കാനുള്ള കാരണമായി ഇവൈ ചൂണ്ടിക്കാട്ടുന്നത്. അടിസ്ഥാനസൗകര്യ മേഖലയിലും റിയല്‍റ്റി മേഖലയിലും നടന്ന വന്‍കിട ഇടപാടുകളാണ് നിക്ഷേപത്തിലെ റെക്കോഡ് ഉയര്‍ച്ചയ്ക്ക് കാരണമായത്. 100 മില്യണ്‍ ഡോളറിലധികം നിക്ഷേപം വരുന്ന ഇടപാടുകളാണ് വന്‍കിട ഇടപാടുകളായി പരിഗണിക്കുന്നത്. ഇത്തരം 13 ഇടപാടുകളാണ് ഈ വര്‍ഷം ആദ്യ പാദത്തില്‍ നടന്നത്. ഇതുവഴി മൊത്തം 5.7 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ഇന്ത്യയിലേക്കെത്തി. മൊത്തം നിക്ഷേപത്തിന്റെ 72 ശതമാനം വരുമിത്. ഇതില്‍ ഏകദേശം 2.7 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന ആറ് വന്‍കിട ഇടപാടുകള്‍ റിയല്‍റ്റി, അടിസ്ഥാനസൗകര്യ മേഖലയില്‍ നടന്നതാണ്.

Comments

comments

Categories: Business & Economy