കണ്ണിനു താഴെ ചുളിവുകള്‍ വീണു തുടങ്ങിയോ ?  പ്രതിവിധിയുണ്ട്

കണ്ണിനു താഴെ ചുളിവുകള്‍ വീണു തുടങ്ങിയോ ?  പ്രതിവിധിയുണ്ട്

ശരീരയായ രീതിയിലുള്ള ചര്‍മ്മ സംരക്ഷണം ഇന്ന് ആരും ചെയ്യുന്നില്ല. അതുകൊണ്ടു തന്നെ വളരെ ചെറിയ പ്രായത്തില്‍ തന്നെ ചുളിവുകളും പാടുകളും വന്നു കൊണ്ടിരിക്കുകയാണ് ഇന്നത്തെ കുട്ടികളില്‍. അതില്‍ ഇന്ന് കൂടുതല്‍ ആളുകളും നേരിടുന്ന ഒരു പ്രശ്‌നമാണ് കണ്ണിനു താഴെയുള്ള ചുളിവുകളും കറുത്ത പാടുകളും. ഒരാളില്‍ പ്രായക്കൂടുതല്‍ തോന്നിക്കുന്ന പ്രധാന അവയവവും കണ്ണാണ്. ഒന്നു ശ്രദ്ധിക്കുകയാണെങ്കില്‍ ഇതിനും പരിഹാരമുണ്ട്. പ്രായത്തേക്കാള്‍ കൂടുതല്‍ നമ്മളില്‍ പ്രായം തോന്നിക്കുന്ന ഈ ചുളിവുകളെ നമുക്ക് ഇല്ലാതാക്കാം. വീട്ടില്‍ ഇരുന്നു തന്നെ.

പ്രതിവിധികള്‍

1. നന്നായി പഴുത്ത വാഴപ്പഴം ഉടച്ച് കുഴമ്പ് രൂപത്തിലാക്കി തേന്‍ ചേര്‍ത്ത് കണ്ണിനു താഴെ തേച്ചു പിടിപ്പിക്കുക. മുപ്പത് മിനിറ്റിനു ശേഷം കഴുകി കളയുക.

2. മുട്ടയുടെ മഞ്ഞ് എടുത്ത് കളഞ്ഞ് വെള്ള ഭാഗം ചുളിവുള്ള ഭാഗങ്ങളില്‍ പുരട്ടുക. മഞ്ഞ ചുളിവുകള്‍ കൂട്ടാന്‍ സാധ്യതയുള്ളവയാണ്.

3. തക്കാളി നീരും പനിനീരും ചേര്‍ത്ത് പുരട്ടുക. കണ്ണിനു മേലെ പനിനീര്‍ മുക്കിയെടുത്ത പഞ്ഞി വയ്ക്കുക.

4. ഉരുളക്കിഴങ്ങ് കുക്കുമ്പര്‍ എന്നിവ ഉടച്ചെടുത്ത നീര് പുരട്ടുക. അരമണിക്കൂറിന് ശേഷം കഴുകി കളയുക.

 

Comments

comments

Categories: Health