യുഎഇയില്‍ അടിസ്ഥാനസൗകര്യമൊരുക്കും; സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കൈകോര്‍ത്ത് ഇന്‍ക്യുവും ടാങ്ക് സ്ട്രീമും

യുഎഇയില്‍ അടിസ്ഥാനസൗകര്യമൊരുക്കും; സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കൈകോര്‍ത്ത് ഇന്‍ക്യുവും ടാങ്ക് സ്ട്രീമും

സ്റ്റാര്‍ട്ടപ്പുകളുടെ ആഗോള വളര്‍ച്ചയ്ക്ക് സഹായിക്കാന്‍ ഇന്‍ക്യു ഇന്നവേഷനും ടാങ്ക് സ്ട്രീം ലാബ്‌സും ധാരാണയായി

കൊച്ചി: ഇന്ത്യയിലും ഓസ്‌ട്രേലിയയിലുമുള്ള സ്റ്റാര്‍ട്ടപ്പുകളുടെ ആഗോള വളര്‍ച്ചയ്ക്ക് സഹായിക്കാനും ഇരുരാജ്യങ്ങളിലും യുഎഇയിലും അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കാനും ലക്ഷ്യമിട്ട് കൊച്ചിയും സിഡ്‌നിയും ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ക്യു ഇന്നവേഷന്‍ ഗ്ലോബലും ഓസ്‌ട്രേലിയയിലെ ടെക്‌നോളജി സ്ഥാപനങ്ങളുടെ ഏറ്റവും വലിയ കോവര്‍ക്കിംഗ് സ്‌പേസും സ്റ്റാര്‍ട്ടപ്പ് കമ്യൂണിറ്റിയുമായ ടാങ്ക് സ്ട്രീം ലാബ്‌സും ധാരാണാപത്രത്തില്‍ ഒപ്പിട്ടു.

സിഡ്‌നിയിലും ദുബായിലും ബാംഗഌരിലും ഒട്ടേറെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണയേകിയ ഇന്‍ക്യു ഇന്നവേഷന്‍ ഈയിടെയാണ് കൊച്ചിയില്‍ ആഗോള നിലവാരത്തിലുള്ള ഓഫീസ് സ്ഥാപിച്ച് സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഇന്‍കുബേഷനും കോവര്‍ക്കിംഗ് സ്‌പേസും ലഭ്യമാക്കിയത്

സിഡ്‌നിയിലും ദുബായിലും ബാംഗഌരിലും ഒട്ടേറെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണയേകിയ ഇന്‍ക്യു ഇന്നവേഷന്‍ ഈയിടെയാണ് കൊച്ചിയില്‍ ആഗോള നിലവാരത്തിലുള്ള ഓഫീസ് സ്ഥാപിച്ച് സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഇന്‍കുബേഷനും കോവര്‍ക്കിംഗ് സ്‌പേസും ലഭ്യമാക്കിയത്.

ടാങ്ക് സ്ട്രീമുമായുള്ള സഹകരണത്തോടെ ഫിന്‍ടെക്, എഡ്യുടെക്, അഗ്രിടെക്, ക്രിയേറ്റീവ് മീഡിയ, ഡിജിറ്റല്‍ ടെക്‌നോളജി, ടൂറിസം, ബയോടെക്, ക്ലീന്‍ എനര്‍ജി, ആരോഗ്യരക്ഷ തുടങ്ങിയ മേഖലകളില്‍ ആഗോള പങ്കാളിത്തങ്ങള്‍ക്ക് വഴിമരുന്നിടാന്‍ ഇന്‍ക്യുവിന് സാധിക്കുമെന്ന് ചടങ്ങില്‍ സംസാരിച്ച ഇന്‍ക്യു ഇന്നവേഷന്‍ ഗ്ലോബല്‍ സ്ഥാപകനും എംഡിയുമായ ഇര്‍ഫാന്‍ മാലിക് പറഞ്ഞു. ഓസ്‌ട്രേലിയയിലും ഇന്ത്യയിലുമുള്ള സ്റ്റാര്‍ട്ടപ്പുകളുടെ പരസ്പര സഹകരണത്തിനും നിക്ഷേപങ്ങള്‍ ലഭ്യമാക്കുന്നതിനും പുതിയ പങ്കാളിത്തം സഹായിക്കുമെന്ന് ടാങ്ക് സ്ട്രീം ലാബ്‌സ് ഡയറക്ടറും സിഇഒയുമായ ബ്രാഡ്‌ലി ഡെലാമേര്‍ പറഞ്ഞു.

2012ല്‍ സിഡ്‌നിയില്‍ ആരംഭിച്ച ടാങ്ക് സ്ട്രീം ലാബ്‌സ് മുന്നൂറിലേറെ വരുന്ന നവസംരംഭകരുടെ ആസ്ഥാനമാണ്. കമ്പനിക്കിപ്പോള്‍ സിഡ്‌നിയിലും പെര്‍ത്തിലുമായി മൂന്ന് ഓഫീസുകളുണ്ട്.

Comments

comments

Categories: Arabia