ലിഗയുടെ കൊലപാതകം; രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

ലിഗയുടെ കൊലപാതകം; രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം: വിദശിവനിത ലിഗയെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ സംഘം രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഉമേഷ്, ഉദയന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബലാത്സംഗം ചെയ്തതിന് ശേഷം ലിഗയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കൊലപാതകം, ബലാത്സംഗം എന്നീ കുറ്റങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് പ്രതികളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

ലിഗയെ കാണാതായ മാര്‍ച്ച് 14ന് തന്നെ അവര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഇതേ ദിവസം ഇവര്‍ കോവളത്തെ ഗ്രോവ് ബീച്ചില്‍ എത്തിയതായി അന്വേഷണ സംഘത്തിന് നേരത്തേ വിവരം ലഭിച്ചിരുന്നു. ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ ഇവര്‍ പനത്തുറയിലെ ക്ഷേത്രപരിസരത്തുവെച്ച് ഉമേഷിനെയും ഉദയനെയും കണ്ടുമുട്ടുകയായിരുന്നു. തുടര്‍ന്ന് കാഴ്ചകള്‍ കാണിച്ചുതരാമെന്നും മറ്റും പറഞ്ഞ് പ്രലോഭിപ്പിച്ച് ലിഗയെ ഇവര്‍ വാഴമുട്ടത്തെ കണ്ടല്‍ക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. വൈകീട്ട് അഞ്ചരയ്ക്ക് ശേഷമാണ് കൊലപാതകം നടന്നതെന്നാണ് പൊലിസ് കണ്ടെത്തിയിരിക്കുന്നത്. ഫോറന്‍സിക്, ലാബ് പരിശോധനാഫലങ്ങള്‍ ബലാത്സംഗം നടന്നതിനുള്ള തെളിവുകളായി. മൃതശരീരത്തില്‍ നിന്ന് ലഭിച്ച ജാക്കറ്റ് ഉദയന്റേതാണെന്ന് സ്ഥിരീകരിച്ചു.

Comments

comments

Categories: FK News
Tags: liga

Related Articles