എണ്ണവില ബാരലിന് 85 ഡോളറായാലേ സൗദിക്ക് രക്ഷയുള്ളൂ…

എണ്ണവില ബാരലിന് 85 ഡോളറായാലേ സൗദിക്ക് രക്ഷയുള്ളൂ…

എണ്ണ വിലയിലെ വര്‍ധന തുടരേണ്ടത് സൗദി അറേബ്യയുടെ ബജറ്റിന്റെ ആരോഗ്യത്തിന് അനിവാര്യമായിരിക്കുകയാണ്

റിയാദ്: എണ്ണ വില ബാരലിന് 85 ഡോളര്‍ എങ്കിലും എത്തിയാല്‍ മാത്രമേ സൗദി അറേബ്യക്ക് ഈ വര്‍ഷം ബജറ്റ് ബാലന്‍സ് ചെയ്യാന്‍ സാധിക്കുള്ളൂവെന്ന് അന്താരാഷ്ട്ര നാണയനിധി(ഐഎംഎഫ്) റീജണല്‍ ഡയറക്റ്റര്‍ ജിഹാദ് അസൗര്‍. ഏറ്റവും ചുരുങ്ങിയത് എണ്ണ വില ബാരലിന് 85 ഡോളര്‍ എങ്കിലും എത്തണം. എങ്കില്‍ മാത്രമേ സൗദിക്ക് ബജറ്റ് സന്തുലിതമാക്കി കൊണ്ടുപോകാന്‍ സാധിക്കൂ-ഐഎംഎഫ് വ്യക്തമാക്കി.

അതേസമയം സൗദി അറേബ്യയുടെ സാമ്പത്തിക പരിതസ്ഥിതി എ1 സ്റ്റേബിള്‍ എന്ന് മൂഡീസ് വിലയിരുത്തിയതിന് തൊട്ടുപിന്നാലെയാണ് ഐഎംഎഫിന്റെ അഭിപ്രായമെന്നത് ശ്രദ്ധേയമാണ്. വാര്‍ഷിക ക്രെഡിറ്റ് അനാലിസിസ് റിപ്പോര്‍ട്ടിലായിരുന്നു മൂഡീസിന്റെ വിലയിരുത്തല്‍. ശക്തമായ സാമ്പത്തിക അടിത്തറയിലാണ് സൗദിയെന്നാണ് മൂഡീസ് റിപ്പോര്‍ട്ട് ഉദ്ധരിച്ച് വിലയിരുത്തലുകള്‍ വന്നത്.

രാജ്യത്തെ സംബന്ധിച്ചിടത്തോളും റിസ്‌കുകള്‍ ബാലന്‍സ് ചെയ്യാവുന്ന അവസ്ഥയിലാണെന്നായിരുന്നു മൂഡീസിന്റെ വിലയിരുത്തല്‍. 2014ന് മുമ്പ് എണ്ണ വരുമാനത്തില്‍ നിന്നുള്ള വളര്‍ച്ച കടം കുറയ്ക്കുന്നതിനും കരുതല്‍ ശേഖരത്തിനും ഗുണം ചെയ്‌തെന്ന വിലയിരുത്തലുകളാണ് പല വിദഗ്ധരുടെയും വിലയിരുത്തല്‍.

മൊത്തത്തിലുള്ള ജിഡിപി(മൊത്തം ആഭ്യന്തര ഉല്‍പ്പാദനം) വളര്‍ച്ച 2018നും 2022നും ഇടയിലുള്ള വര്‍ഷങ്ങളില്‍ 2 ശതമാനമായിരിക്കുമെന്നും മൂഡീസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു

അതേസമയം 2014ന് ശേഷം എണ്ണ വിലയിലുണ്ടായ ഇടിവ് സൗദിയെ ബജറ്റ് കമ്മിയിലേക്ക് തള്ളിയിട്ടെങ്കിലും മൊത്തത്തിലുള്ള സാഹചര്യങ്ങള്‍ക്ക് പ്രശ്‌നമൊന്നും പറ്റിയില്ലെന്നാണ് മൂഡീസിന്റെ റിപ്പോര്‍ട്ട് വിലയിരുത്തിയത്.

മൊത്തത്തിലുള്ള ജിഡിപി(മൊത്തം ആഭ്യന്തര ഉല്‍പ്പാദനം) വളര്‍ച്ച 2018നും 2022നും ഇടയിലുള്ള വര്‍ഷങ്ങളില്‍ 2 ശതമാനമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2011നും 2016നും ഇടയ്ക്ക് ഇത് 4.6 ശതമാനമെന്നായിരുന്നു കണക്കുകള്‍.

2018ല്‍ ബജറ്റ് കമ്മി ജിഡിപിയുടെ 5.8 ശതമാനം ആകുമെന്നാണ് കരുതപ്പെടുന്നത്. 2019ല്‍ ഇത് വീണ്ടും കുറഞ്ഞ് 5.2 ശതമാനമാകുമെന്നും കണക്കുകള്‍ പറയുന്നു.

ഈ വര്‍ഷം എണ്ണ വില ബാരലിന് 85 ഡോളറിനും 87 ഡോളറിനും ഇടയ്ക്കായാലേ സൗദി അറേബ്യക്ക് ബജറ്റ് ബാലന്‍സ് ചെയ്യാന്‍ സാധ്യമാകൂ-ജിഹാദ് അസൗര്‍ പറഞ്ഞു. 2018ല്‍ ബജറ്റ് കമ്മി 2 ബില്ല്യണ്‍ ഡോളര്‍ ആകുമെന്നാണ് സൗദി കണക്ക് കൂട്ടു്‌നനത്. 2023 ആകുമ്പോഴേക്കും അത് ബാലന്‍സ് ചെയ്യാന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ കരുതുന്നു.

Comments

comments

Categories: Arabia