എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; 97.84 ശതമാനം വിജയം

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു;  97.84 ശതമാനം വിജയം

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 97.84 ശതമാനമാണ് വിജയം. 4,37,156 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 91.58 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയം.

34,313 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയത്തിനും എ പ്ലസ് നേടി. വിജയശതമാനം കൂടുതല്‍ ലഭിച്ച ജില്ല എറണാകുളവും ഏറ്റവും കുറവ് വിജയശതമാനമുള്ളത് വയനാടുമാണ്. 99.12 ശതമാനം വിജയം എറണാകുളം കരസ്ഥമാക്കിയപ്പോള്‍ വയനാട്ടില്‍ ഇത് 93.87 ശതമാനമാണ്.  മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എപ്ലസ് കരസ്ഥമാക്കിയിരിക്കുന്നത്. 517 സര്‍ക്കാര്‍ സ്‌കൂളുകള്‍ നൂറുശതമാനം വിജയം കരസ്ഥമാക്കി. മൂവാറ്റുപുഴയാണ് ഏറ്റവും കൂടുതല്‍ വിജയം നേടിയ വിദ്യാഭ്യാസ ജില്ല.

 

 

 

Comments

comments

Categories: FK News
Tags: sslc