കോഴിക്കോടില്‍ ഭീതി പടര്‍ത്തിയ പുകമഞ്ഞ് ഐസ്‌ക്രീം നിര്‍ത്തലാക്കി

കോഴിക്കോടില്‍ ഭീതി പടര്‍ത്തിയ പുകമഞ്ഞ് ഐസ്‌ക്രീം നിര്‍ത്തലാക്കി

കോഴിക്കോട്: പുക വരുന്ന ഐസ്‌ക്രീമിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കകള്‍ നിലനില്‍ക്കെ ഇത്തരം ഐസ്‌ക്രീമുകള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ താല്‍കാലികമായി അടച്ചിടാന്‍ ജില്ലാ ഫുഡ് ആന്‍ഡ് സേഫ്റ്റി ഓഫീസര്‍ ഇ കെ ഏലിയാമ്മ നിര്‍ദ്ദേശം നല്‍കി. കഴിക്കുന്നത് മരണത്തിന് വരെ കാരണമായേക്കുന്ന വിഷവസ്തു ആണെന്നറിഞ്ഞിട്ടും പുകമഞ്ഞ് ഐസ്‌ക്രീം കഴിക്കാനായി കോഴിക്കോട്ട് എത്തിയിരുന്നവര്‍ നിരവധിയായിരുന്നു. മനുഷ്യ ശരീരത്തിന് ദോഷവും മരണം വരെ സംഭവിച്ചേക്കാവുന്ന തരത്തിലുള്ള ലിക്വിഡ് നൈട്രജന്‍ ഉപയോഗിച്ചാണ് പുകമഞ്ഞ് ഉണ്ടാക്കുന്നത്. വിദേശ രാജ്യങ്ങളില്‍ ഉപയോഗിച്ച് വന്നിരുന്ന ലിക്വിഡ് ഈ അടുത്തിടെയാണ് കോഴിക്കോട് ബീച്ച് പരിസരങ്ങളില്‍ വ്യാപിക്കാന്‍ തുടങ്ങിയത്. ആരെയും ആകര്‍ഷിക്കും വിധം പരസ്യം ചെയ്ത ഈ ഉത്പന്നം വാങ്ങാനായി ഇവിടേയ്ക്ക് എത്തിയിരുന്നവര്‍ നിരവധിയാണ്. പുകവലിച്ച് ആളുകള്‍ വായിലൂടെ പുകവിടുന്ന അതേ രീതിയിലാണ് ഇത് കഴിച്ച് ആളുകള്‍ വായിലൂടെ പുക വിടുന്നത്. ഇതാണ് കൂടുതല്‍ പേരെയും ഇതിലേക്ക് ആകര്‍ഷിക്കുന്നത്. കോഴിക്കോട് നിന്നു മാത്രമല്ല, സമീപത്തുള്ള മറ്റ് ജില്ലകളില്‍ നിന്നു പോലും ഇത് കഴിക്കാനായി നിരവധി പേരാണ് ഇവിടേയ്ക്ക് എത്തിയിരുന്നത്. സാധാരണയുള്ള ഐസിനേക്കാളും 196 മടങ്ങ് തണുപ്പാണ് ഇതിനുണ്ടാവുക. കമ്പ്യൂട്ടര്‍ ചൂടാകുന്നത് ഒഴിവാക്കാനും മൃതദേഹം അഴുകാതെ ദിവസങ്ങളോളം സൂക്ഷിക്കാനും ഭക്ഷണങ്ങള്‍ വേഗത്തില്‍ തണുപ്പിക്കാനും പ്രീ കാന്‍സറസ് കോശങ്ങളെ നീക്കം ചെയ്യാനുമാണ് ഈ ലിക്വിഡ് നൈട്രജന്‍ ഉപയോഗിക്കുന്നത് അതീവ ശ്രദ്ധയോടെ പെരുമാറേണ്ട ഈ ലിക്വിഡ് സാധാരണക്കാരായ ആളുകള്‍ തെരുവോരങ്ങളില്‍ കച്ചവടം ചെയ്യുന്നത് വളരെ ആശങ്ക പരത്തിയിരുന്നു കോഴിക്കോട്. ഒരു നിശചിത അളവില്‍ നൈട്രജന്‍ ഉള്ളിലേക്ക് എത്തിയാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ മരണം സംഭവിക്കാന്‍ സാധ്യതയുള്ളവയാണിവ.

Comments

comments

Categories: Health