ബ്രേക്ക്ഫാസ്റ്റിന് സ്വാദിഷ്ടമായ വെജിറ്റബിള്‍ പുട്ട്

ബ്രേക്ക്ഫാസ്റ്റിന് സ്വാദിഷ്ടമായ വെജിറ്റബിള്‍ പുട്ട്

രാവിലത്തെ സ്ഥിരം പുട്ടില്‍ നിന്ന് ഒരു വ്യത്യാസം ആഗ്രഹിക്കുന്നെങ്കില്‍ വെജിറ്റബിള്‍ പുട്ട് പരീക്ഷിക്കാം. ധാരാളം ധാതു ലവണങ്ങളും ഇത് വഴി ശരീരത്തിലെത്തും. കുട്ടികള്‍ക്ക് നല്‍കാവുന്ന മികച്ച പ്രഭാത ഭക്ഷണമാണ് ആവിയില്‍ പുഴുങ്ങിയെടുക്കുന്ന അരിഭക്ഷണം.

ആവശ്യമായ ചേരുവകള്‍

1. അരിപ്പൊടി- രണ്ട് കപ്പ്
2. ഉപ്പ് – പാകത്തിന്
3. സവാള നേരിയതായി അരിഞ്ഞത്- ഒന്ന്
4. പച്ചമുളക്- മൂന്നെണ്ണം
5. കാരറ്റ് ഗ്രേറ്റ് ചെയ്തത്- അരകപ്പ്
6. ഉരുളക്കിഴങ്ങ് വേവിച്ചത് – രണ്ടെണ്ണം
7. മല്ലിയില അരിഞ്ഞത്- മൂന്ന്
8. കറിവേപ്പില- രണ്ട് തണ്ട്
9. നാരങ്ങാനീര്- രണ്ട് ടേബിള്‍സ്പൂണ്‍
10. മഞ്ഞള്‍പൊടി- കാല്‍ടീസ്പൂണ്‍
11. മുളകുപൊടി, മല്ലിപ്പൊടി- അര ടീസ്പൂണ്‍
12. ഇഞ്ചിവെളുത്തുള്ളി പേസ്റ്റ- ഒരു ടീസ്പൂണ്‍
13. ഗരംമസാലപ്പൊടി- ഒരു ടീസ്പൂണ്‍
14. എണ്ണ- രണ്ട് ടേബിള്‍സ്പൂണ്‍
15. തേങ്ങ ചിരവിയത്- ഒരു കപ്പ്

തയ്യാറാക്കുന്ന വിധം

അരിപ്പൊടി പുട്ടിന്റെ പാകത്തിന് നനച്ചു വയ്ക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി അതില്‍ സവാള, ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് വഴറ്റാം. ഇതിന് ശേഷം കാരറ്റ്, പച്ചമുളക്, വേവിച്ചുടച്ച ഉരുളക്കിഴങ്ങ്, കറിവേപ്പില, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പൊടി, ഗരംമസാലപ്പൊടി, ഉപ്പ് എന്നിവ ചേര്‍ക്കുക. നന്നായി യോജിപ്പിച്ച് അഞ്ച് മിനിട്ട് വേവിക്കുക. അടുപ്പില്‍ നിന്നിറക്കി നാരങ്ങാനീരും മല്ലിയിലയും ചേര്‍ക്കാം. പുട്ടുകുറ്റിയില്‍ പുട്ടുപൊടി, രണ്ട് ടേബിള്‍ സ്പൂണ്‍ വെജിറ്റബിള്‍ മിക്‌സ് എന്ന നിലയില്‍ നിറച്ച് പുട്ട് ഉണ്ടാക്കിയെടുക്കാം.

 

Comments

comments

Categories: Health