എങ്ങനെയാണ് ഷഓമി ഒന്നാമനായത് ?

എങ്ങനെയാണ് ഷഓമി ഒന്നാമനായത് ?

വെറും മൂന്ന് വര്‍ഷം കൊണ്ടാണു ചൈനീസ് കമ്പനിയായ ഷഓമി ഇന്ത്യന്‍ വിപണിയെ കീഴടക്കിയത്. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന സാംസങിനെയാണ് അവര്‍ പിന്തള്ളിയത്. എല്ലാ രംഗത്തും സാങ്കേതികമായി ഒട്ടേറേ മുന്നേറ്റം കൈവരിച്ച ലോകത്തില്‍ ഷഓമി വിജയം കൈവരിച്ചതും സാങ്കേതികവിദ്യ ഉപയോഗിച്ചു കൊണ്ടാണ്. ഇ-കൊമേഴ്‌സിനെ നല്ല പോലെ പ്രയോജനപ്പെടുത്തുന്നതില്‍ ഷഓമി വിജയിച്ചു.

ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയാണ് ഇന്ത്യ. അവിടെ ഏഴ് വയസ് മാത്രം പ്രായമുള്ള ചൈനീസ് ഫോണ്‍ നിര്‍മാതാക്കളായ ഷഓമിയാണ് ഇപ്പോള്‍ രാജാവ്. ആറ് വര്‍ഷക്കാലം വിപണിയിലെ മുന്‍നിര സ്ഥാനം കൈവശം വച്ചിരുന്ന ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങിനെയാണു ഷഓമി മറികടന്നിരിക്കുന്നത്. ഹോങ്കോങ് ആസ്ഥാനമായ മാര്‍ക്കറ്റ് ഇന്റലിജന്‍സ് സ്ഥാപനമായ കൗണ്ടര്‍ പോയ്ന്റ് റിസര്‍ച്ച് കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്ക്പ്രകാരം, 2017 അവസാനത്തോടെ, സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ സാംസങ് ആസ്വദിച്ചിരുന്ന ഒന്നാം സ്ഥാനം ഷഓമി തകര്‍ത്തെന്നാണ്. ഇന്ത്യന്‍ വിപണിയിലെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പനയുടെ 30 ശതമാനവും ഇപ്പോള്‍ ഷഓമിക്ക് സ്വന്തം. ഇന്ത്യയിലെ ഷഓമിയുടെ വിപണി വിഹിതം ആറ് ശതമാനത്തില്‍നിന്നും 22 ശതമാനമാവുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ വരെയുള്ള കണക്ക്പ്രകാരം, ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് ജനകീയ സ്മാര്‍ട്ട്‌ഫോണുകളില്‍ മൂന്നെണ്ണം ഷഓമിയുടേതാണെന്നു കൗണ്ടര്‍ പോയ്ന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2014-ലാണ് ഇന്ത്യന്‍ വിപണിയില്‍ ആദ്യമായി ഷഓമി പ്രവേശിച്ചത്. അന്നു കമ്പനിയുടെ ലക്ഷ്യം 10,000 സ്മാര്‍ട്ട്‌ഫോണെങ്കിലും വില്‍ക്കുക എന്നതായിരുന്നു. ചെറിയ ലക്ഷ്യവുമായെത്തിയ കമ്പനി 2018-ല്‍ ആദ്യ മൂന്ന് മാസം വില്‍പ്പന നടത്തിയത് ഒന്‍പത് ദശലക്ഷം സ്മാര്‍ട്ട്‌ഫോണുകളാണ്. ഷഓമി ചൈനീസ് ഫോണ്‍ നിര്‍മാതാക്കളാണ്. സാംസങ് കമ്പനിയാകട്ടെ, ദക്ഷിണ കൊറിയ ആസ്ഥാനമായും പ്രവര്‍ത്തിക്കുന്നു. 1995 മുതല്‍ ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യമറിയിച്ചു തുടങ്ങിയവരാണു സാംസങ്. ഷഓമിയാകട്ടെ, കഷ്ടിച്ച് നാല് വര്‍ഷവും. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഷഓമി ഇന്ത്യയില്‍ നിക്ഷേപം നടത്തിയത് 500 മില്യന്‍ ഡോളറാണ്. അടുത്ത മൂന്ന് മുതല്‍ അഞ്ച് വര്‍ഷക്കാലത്തിനിടെ ഇത്രയും തന്നെ നിക്ഷേപം നടത്താനും ഷഓമി ഉദ്ദേശിക്കുന്നുണ്ട്. ഷഓമിക്ക് ഈ വിജയം കരസ്ഥമാക്കാനായത്, ശക്തമായ വിതരണ ശൃംഖലയും, വളരെയധികം മൂല്യം കല്‍പ്പിക്കപ്പെടുന്ന വിപണിയില്‍ വിലയ്ക്ക് അനുസരിച്ചുള്ള ഉല്‍പ്പന്നം വില്‍ക്കാനായതുമാണ്.

പ്രവര്‍ത്തന രീതി

ഇന്ത്യന്‍ വിപണിയിലെത്തിയതിനു ശേഷം, ഇ-കൊമേഴ്‌സ് സംവിധാനം നന്നായി പ്രയോജനപ്പെടുത്തി, ഉത്പന്നം വിറ്റഴിക്കുന്ന വിപണന തന്ത്രമാണു ഷഓമി പരീക്ഷിച്ചത്. ഇതിനു വേണ്ടി ഇ-ടെയ്‌ലറായ ഫഌപ്പ്കാര്‍ട്ടുമായി കരാറിലേര്‍പ്പെടുകയും ചെയ്തു. കമ്പനി പുതിയ മോഡലുകള്‍ ലോഞ്ച് ചെയ്തപ്പോഴെല്ലാം, ഫഌപ്പ്കാര്‍ട്ടിലൂടെ വന്‍ വില്‍പ്പന നടത്തുവാനും സാധിച്ചു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ വരെയുള്ള കണക്ക്പ്രകാരം, ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് ജനകീയ സ്മാര്‍ട്ട്‌ഫോണുകളില്‍ മൂന്നെണ്ണം ഷഓമിയുടേതാണെന്നു കൗണ്ടര്‍ പോയ്ന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2014-ലാണ് ഇന്ത്യന്‍ വിപണിയില്‍ ആദ്യമായി ഷഓമി പ്രവേശിച്ചത്. അന്നു കമ്പനിയുടെ ലക്ഷ്യം 10,000 സ്മാര്‍ട്ട്‌ഫോണെങ്കിലും വില്‍ക്കുക എന്നതായിരുന്നു. ചെറിയ ലക്ഷ്യവുമായെത്തിയ കമ്പനി 2018-ല്‍ ആദ്യ മൂന്ന് മാസം വില്‍പ്പന നടത്തിയത് ഒന്‍പത് ദശലക്ഷം സ്മാര്‍ട്ട്‌ഫോണുകളാണ്.

ഫോണ്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കി കഴിഞ്ഞ് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ അവ ചെലവാകുന്ന കാഴ്ചയാണു കാണാനായത്. 2014 സെപ്റ്റംബറില്‍ ഷഓമിയുടെ റെഡ് മി 1S മോഡല്‍, ഫഌപ്പ്കാര്‍ട്ടിന്റെ ഫഌഷ് സെയിലിലൂടെ 4.2 സെക്കന്‍ഡുകള്‍ കൊണ്ട് 40,000 ഫോണുകളാണു ചെലവായത്. ഇതാകട്ടെ കമ്പനിക്ക് ഓണ്‍ലൈന്‍ ചില്ലറ വ്യാപാരത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആത്മവിശ്വാസം നല്‍കി. ഇന്ന് ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിവിഹിതം 30 ശതമാനത്തിലെത്തിക്കാന്‍ ഷഓമിക്കു സാധിച്ചതിനു പിന്നിലുള്ള കാരണവും മറ്റൊന്നല്ല. ഓണ്‍ലൈന്‍, ഓഫ്‌ലൈനില്‍ മികച്ച വില്‍പ്പന കൈവരിക്കാന്‍ മറ്റ് ബ്രാന്‍ഡുകള്‍ ചെപ്പടിവിദ്യ കാണിച്ചെങ്കിലും പലരും ഉപഭോക്താവിനെ സംതൃപ്തിപ്പെടുത്തുന്ന കാര്യത്തില്‍ ഷഓമിയുടേതു പോലെ വിജയിച്ചില്ല. തങ്ങളുടെ വിതരണ ശൃംഖല സുസംഘടിതവും കുറ്റമറ്റതുമാക്കുവാനും ഷഓമിക്കു സാധിച്ചു. മാത്രമല്ല, ആവശ്യകതവും വിതരണവും തമ്മിലുള്ള വിടവ് ഷഓമിയെ സംബന്ധിച്ചിടത്തോളം തീരെ അപ്രസക്തമാണെന്നു തെളിയിക്കാനും അവര്‍ക്കു കഴിഞ്ഞു. ആവശ്യകതയ്ക്കനുസരിച്ചു തന്നെ തങ്ങളുടെ വ്യത്യസ്ത വിതരണ ശൃംഖലകളിലൂടെ അവര്‍ ഉപഭോക്താക്കളിലേക്കു ഫോണുകള്‍ പിഴവില്ലാതെ എത്തിച്ചു. ഇന്ന് ഇന്ത്യയില്‍ ഓണ്‍ലൈനില്‍ വില്‍പന നടക്കുന്ന ഫോണുകളില്‍ പകുതിയും ഷഓമി ഫോണുകളാണെന്നു കൗണ്ടര്‍ പോയ്ന്റ് റിസര്‍ച്ച് പറയുന്നു. ഓണ്‍ലൈനില്‍ വില്‍പന കേന്ദ്രീകരിക്കുന്നതിനൊപ്പം കമ്പനി ബ്രിക്‌സ്-ആന്‍ഡ്-മോര്‍ട്ടാര്‍ സ്റ്റോറുകളിലൂടെയും വില്‍പന വര്‍ധിപ്പിക്കാനും ശ്രമം നടത്തുന്നുണ്ട്. റീട്ടെയ്ല്‍ സ്റ്റോറുകള്‍ വാടകയ്‌ക്കെടുത്തു ബിസിനസ് ചെയ്യുന്ന സംവിധാനമാണ് ബ്രിക്‌സ്-ആന്‍ഡ്-മോര്‍ട്ടാര്‍. 2017-ല്‍ ഷഓമിയുടെ ഓഫ്‌ലൈന്‍ വില്‍പനയില്‍ 20 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. ഓഫ്‌ലൈന്‍ വില്‍പന വര്‍ധിപ്പിക്കാന്‍ എംഐ ഹോം എന്ന പേരില്‍ ഡയറക്ട് സ്റ്റോറുകള്‍ ഷഓമി തുറക്കുകയുണ്ടായി. വന്‍കിട റീട്ടെയ്ല്‍ ശൃംഖലകളായ ക്രോമ, യൂണിവെര്‍ സെല്‍, പൂര്‍വിക, സംഗീത തുടങ്ങിയവരുമായി സഹകരണത്തിലേര്‍പ്പെടുകയും ചെയ്തിട്ടുണ്ട്. ചെറുകിട നഗരങ്ങളില്‍ കമ്പനി, പ്രിഫേഡ് പാര്‍ട്ണര്‍ പ്രോഗ്രാമിലൂടെ മള്‍ട്ടി ബ്രാന്‍ഡ് ഔട്ട്‌ലെറ്റുകളുമായും സഹകരിച്ചു. ഇതിലൂടെ ഷഓമിയുടെ മുദ്ര പതിപ്പിക്കുവാനും, ഫോണിന്റെ വിവിധ മോഡലുകളുടെ വില്‍പന മെച്ചപ്പെടുത്തുവാനും സാധിച്ചു.

മറ്റ് കമ്പനികളില്‍നിന്നും വ്യത്യസ്തമായി, നിര്‍മാണത്തിന് ആവശ്യമുള്ള ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനു പകരം, ഷഓമി രണ്ട് നിര്‍മാണ യൂണിറ്റുകള്‍ ഇന്ത്യയില്‍ തുടങ്ങി. ആന്ധ്രപ്രദേശിലുള്ള യൂണിറ്റിലാണ് ഇന്ത്യയില്‍ വില്‍പ്പന നടത്തുന്ന ഫോണുകളുടെ 75 ശതമാനവും നിര്‍മിക്കുന്നത്. തായ്‌വാന്‍ ഇലക്‌ട്രോണിക്‌സ് മാനുഫാക്ച്ചറര്‍മാരായ ഫോക്്‌സ്‌കോണിന്റെ സഹകരണത്തോടെയാണു ഷഓമി ഈ യൂണിറ്റുകള്‍ നടത്തിക്കൊണ്ടു പോകുന്നത്.

ഉത്പാദന യത്‌നം

മറ്റ് കമ്പനികളില്‍നിന്നും വ്യത്യസ്തമായി, നിര്‍മാണത്തിന് ആവശ്യമുള്ള ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനു പകരം, ഷഓമി രണ്ട് നിര്‍മാണ യൂണിറ്റുകള്‍ ഇന്ത്യയില്‍ തുടങ്ങി. ആന്ധ്രപ്രദേശിലുള്ള യൂണിറ്റിലാണ് ഇന്ത്യയില്‍ വില്‍പ്പന നടത്തുന്ന ഫോണുകളുടെ 75 ശതമാനവും നിര്‍മിക്കുന്നത്. തായ്‌വാന്‍ ഇലക്‌ട്രോണിക്‌സ് മാനുഫാക്ച്ചറര്‍മാരായ ഫോക്‌സ്‌കോണിന്റെ സഹകരണത്തോടെയാണു ഷഓമി ഈ യൂണിറ്റുകള്‍ നടത്തിക്കൊണ്ടു പോകുന്നത്. ഫോണുകള്‍ക്കു ഡിമാന്‍ഡ് കൂടിയതോടെ, മൂന്നാമത് ഒരു യൂണിറ്റ് കൂടി ആരംഭിക്കാന്‍ പോവുകയാണു ഷഓമി.

വിലയിലെ ആകര്‍ഷണം

ഉത്പന്നം വിറ്റഴിക്കുന്നതില്‍ വിലയും സുപ്രധാന ഘടകം തന്നെയാണെന്നു കമ്പനി നല്ലപോലെ മനസിലാക്കിയിരുന്നു. ഷഓമിയുടെ വിറ്റു പോയ ഫോണുകളെല്ലാം തന്നെ ഇടത്തരം വിലയുള്ള അഥവാ മിഡ്-പ്രൈസ് സെഗ്‌മെന്റില്‍പ്പെട്ട സ്മാര്‍ട്ട്‌ഫോണുകളാണ്. അതായത് 10,000-20,000 രൂപയ്ക്കിടയില്‍പ്പെട്ടവ. ഷഓമി ഇന്ത്യയില്‍ വില്‍ക്കുന്ന ഭൂരിഭാഗം മോഡലുകളും ഈ വില നിലവാരത്തില്‍പ്പെട്ടവയാണ്. അല്ലെങ്കില്‍ ഈ നിരക്കിലും കുറഞ്ഞവയാണ്. ഈ ഫോണുകള്‍ക്ക് എതിരാളികളായ ബ്രാന്‍ഡുകളുടെ ഫോണുകളേക്കാള്‍ അധികം ഫീച്ചറുകള്‍ നല്‍കുവാനും ഷഓമി പ്രത്യേകം ശ്രദ്ധിച്ചു. ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റു പോകുന്ന അഞ്ച് സ്മാര്‍ട്ട്‌ഫോണുകളില്‍ മൂന്നെണ്ണം ഷഓമിയുടേതാണ്. ഇന്ത്യയില്‍ 2017-ന്റെ മൂന്നാം പാദത്തില്‍ ടോപ് 5-ല്‍ ഇടം പിടിച്ച അഞ്ച് ഫോണുകളെ നോക്കാം.
1) ഷഓമി റെഡ് മി നോട്ട് 4
2) ഷഓമി റെഡ് മി 4
3) ഷഓമി റെഡ് മി 4എ
4) സാംസങ് ഗ്യാലക്‌സി ജെ2
5) ഒപ്പോ എ37

വിപണിയില്‍ കടുത്ത വെല്ലുവിളികള്‍ പ്രതീക്ഷിക്കാം

ഇന്ത്യന്‍ വിപണിയില്‍ ഒന്നാം സ്ഥാനത്തെത്തിയ ഷഓമിക്ക്, ആ സ്ഥാനം നിലനിര്‍ത്തുകയെന്നതു തികച്ചും വെല്ലുവിളിയുയര്‍ത്തുന്ന കാര്യമാണ്. ഇത്രയും കാലം ഒന്നാം സ്ഥാനം അലങ്കരിച്ചിരുന്ന സാംസങിനു സ്ഥാനം നഷ്ടപ്പെട്ടതു വന്‍തിരിച്ചടിയാണ്. ഇത് മറികടക്കാന്‍ അവര്‍ ഇനി എല്ലാ തന്ത്രങ്ങളും പുറത്തെടുക്കും. ഷഓമി നേട്ടം കൈവരിച്ച 10,000-15000 പ്രൈസ് സെഗ്‌മെന്റില്‍ നോട്ടമിടാനും സാംസങ് ശ്രമിക്കുമെന്ന കാര്യം ഉറപ്പ്. സാംസങിനു പുറമേ, ചൈനീസ് കമ്പനിയായ ഒപ്പോ, വിവോ, ഹുവായ് എന്നിവരും, ഇന്ത്യന്‍ കമ്പനികളായ മൈക്രോമാക്‌സ്, ലാവ, കാര്‍ബണ്‍ തുടങ്ങിയവരും വിപണിയില്‍ മത്സരബുദ്ധിയോടെ ചുവടുറപ്പിച്ചിട്ടുണ്ട്.

Comments

comments

Categories: FK Special, Slider