കേംബ്രിഡ്ജ് അനലിറ്റിക്ക പ്രവര്‍ത്തനം നിര്‍ത്തുന്നു

കേംബ്രിഡ്ജ് അനലിറ്റിക്ക പ്രവര്‍ത്തനം നിര്‍ത്തുന്നു

ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞ കേംബ്രിഡ്ജ് അനലിറ്റിക്ക് പ്രവര്‍ത്തനം നിര്‍ത്തുന്നു. ഇതിന് പുറമെ മാതൃസ്ഥാപനമായ എസ്‌സിഎല്‍ ഇലക്ഷന്‍സും പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചിട്ടുണ്ട്. ബുധനാഴ്ചയാണ് കമ്പനി ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

വിവരച്ചോര്‍ച്ചയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവിധ വാര്‍ത്തകള്‍ കമ്പനികളെയും ഉപയോക്താക്കളേയും ബാധിച്ചുവെന്നും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതില്‍ ബുദ്ധിമുട്ടുണെന്നും ലണ്ടനില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അനലിറ്റിക്ക അറിയിച്ചു. തങ്ങളുടേത് ഒരു വിവര വിശകലന സ്ഥാപനമാണെന്നും രാഷ്ട്രീയ നിലപാടുകള്‍ മാറ്റിമറിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. 2014 ല്‍ ഫേസ്ബുക്ക് വഴി മാത്രം ലോകമാകെ 8.70 കോടി പേരുടെ വ്യക്തിവിവരങ്ങളാണ് നഷ്ടപ്പെട്ടതെന്നാണ് കണക്കുകള്‍. 5.64 ലക്ഷം പേരുടെ സ്വകാര്യവിവരങ്ങള്‍ നഷ്ടമായ ഇന്ത്യ ഇക്കാര്യത്തില്‍ ഏഴാം സ്ഥാനത്താണ്.

 

 

Comments

comments

Categories: FK News