യുവാക്കളേ, ആരോഗ്യത്തോടെ മുന്നോട്ട്…

യുവാക്കളേ, ആരോഗ്യത്തോടെ മുന്നോട്ട്…

പ്രധാനമന്ത്രി നരേന്ദ്ര മോദി 2018 ഏപ്രില്‍ ഇരുപത്തിയൊന്‍പതാം തീയതി രാവിലെ 11 മണിക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തില്‍ യുവജനതയെ അഭിസംബോധന ചെയ്ത് പരാമര്‍ശിച്ച വിഷയങ്ങള്‍.

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നമസ്‌കാരം. ഏപ്രില്‍ 4 മുതല്‍ 15 വരെ ഓസ്‌ട്രേലിയയില്‍ കോമണ്‍ വെല്‍ത്ത് ഗെയിംസ് നടക്കുകയുണ്ടായി. ഇന്ത്യയടക്കം 71 രാജ്യങ്ങള്‍ അതില്‍ പങ്കെടുത്തു. ഇത്രയും വലിയ പരിപാടി നടക്കുമ്പോള്‍, ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് കളിക്കാര്‍ പങ്കെടുക്കുമ്പോള്‍ എന്തായിരിക്കും അവിടത്തെ അന്തരീക്ഷമെന്ന് സങ്കല്‍പ്പിച്ചു നോക്കൂ. ഉത്സാഹം, ആവേശം, ആശകള്‍, പ്രതീക്ഷകള്‍, നേട്ടം കൊയ്യാനുള്ള ദൃഢനിശ്ചയം എല്ലാം ചേര്‍ന്നുള്ള അന്തരീക്ഷത്തില്‍ നിന്ന് ആര്‍ക്കാണ് വിട്ടുനില്‍ക്കാനാവുക? നമ്മുടെ കായിക താരങ്ങളും ജനങ്ങളുടെ പ്രതീക്ഷകള്‍ക്കനുസരിച്ചുയര്‍ന്ന് നല്ല പ്രകടനം കാഴ്ചവച്ചു. ഒന്നിനു പിറകെ ഒന്നായി അനേകം മെഡലുകള്‍ നേടി. ഷൂട്ടിംഗ്, ഗുസ്തി, ഭാരോദ്വോഹനം, ടേബിള്‍ ടെന്നീസ്, ബാഡ്മിന്റണ്‍ എന്നിവയിലെല്ലാം ഇന്ത്യ റെക്കോര്‍ഡ് ഭേദിക്കുന്ന പ്രകടനമാണു കാഴ്ച വച്ചത്. 26സ്വര്‍ണ്ണം, 20 വെള്ളി, 20 വെങ്കലം- എന്നിവയടക്കം 66 മെഡലുകള്‍ നാം നേടി. ഈ വിജയം എല്ലാ ഭാരതീയരെയും അഭിമാനം കൊള്ളിക്കുന്നതാണ്. മെഡല്‍ നേടുന്നത് കളിക്കാര്‍ക്ക് മാത്രമല്ല, രാജ്യത്തിനൊട്ടാകെ, എല്ലാ ജനങ്ങള്‍ക്കും അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും ഉത്സവമാണ്. കളി കഴിഞ്ഞശേഷം ഭാരതത്തിന്റെ പ്രാതിനിധ്യം വഹിച്ചുകൊണ്ട് അത്‌ലറ്റുകള്‍ മെഡലും ത്രിവര്‍ണ്ണപതാകയും മാറോടു ചേര്‍ത്തു നില്‍ക്കുമ്പോള്‍, ദേശീയഗാനം ഉച്ചത്തില്‍ മുഴങ്ങുമ്പോള്‍ സന്തോഷവും ആമോദവും അഭിമാനവുമെല്ലാം നിറഞ്ഞ ഒരു വിശേഷപ്പെട്ട വികാരമാണ് അനുഭവപ്പെടുക. അത് ശരീരത്തിനേയും മനസ്സിനേയും പുളകം കൊള്ളിക്കും. മനസ്സ് ഉത്സാഹവും ആവേശവും നിറഞ്ഞതാകും. ആ വികാരം വ്യക്തമാക്കാന്‍ വാക്കുകള്‍ക്ക് ക്ഷാമം നേരിട്ടെന്നു വരും. എങ്കിലും ആ കളിക്കാരില്‍ നിന്നുയര്‍ന്ന വാക്കുകള്‍ ഞാന്‍ നിങ്ങളെയും കേള്‍പ്പിക്കാനാഗ്രഹിക്കുന്നു. എനിക്ക് അഭിമാനം തോന്നുന്നു, നിങ്ങള്‍ക്കും അതുണ്ടാകും.

‘ഞാന്‍ മണികാ ബത്ര, കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ നാലു മെഡലുകള്‍ നേടി. രണ്ട് സ്വര്‍ണ്ണം, ഒരു വെള്ളി, ഒരു വെങ്കലം. ആദ്യമായി ഭാരതത്തില്‍ ടേബിള്‍ ടെന്നീസ് ഇത്രയധികം പ്രചാരം നേടുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ടെന്ന് മന്‍കീ ബാത് കേള്‍ക്കുവരോടു പറയാനാഗ്രഹിക്കുന്നു. ഞാന്‍ എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനമാകും അവിടെ കാഴ്ചവച്ചത്. ഏറ്റവും കൂടുതല്‍ പ്രാക്ടീസ് ചെയ്തത് കോച്ച് സന്ദീപ് സാറിനൊപ്പമാണ്. കോമവെല്‍ത്ത് ഗെയിംസിനു മുന്‍പ് പോര്‍ച്ചുഗലില്‍ ക്യാമ്പ് ഒരുക്കിയിരുന്നു. സര്‍ക്കാര്‍ സംഘടിപ്പിച്ച ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാന്‍ പോയി. സര്‍ക്കാരിനോടു നന്ദി പറയാനാഗ്രഹിക്കുന്നു, അന്താരാഷ്ട്ര തലത്തില്‍ കളിക്കാനുള്ള ഇത്രയധികം അവസരങ്ങള്‍ തന്നതിന്. യുവ തലമുറയ്ക്കുള്ള സന്ദേശം, ഒരിക്കലും നിരാശപ്പെടാതെ സ്വന്തം കഴിവു കണ്ടെത്തുക എന്നതാണ്’.

‘ഞാന്‍ ഗുരുരാജ്, മന്‍കീ ബാത് കേള്‍ക്കുവരോടു പറയാനാഗ്രഹിക്കുന്നത്, 2018 ലെ കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടുകയെത് എന്റെ സ്വപ്നമായിരുന്നു. ആദ്യമായി കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ പങ്കെടുത്ത് ആദ്യമെഡല്‍ ഇന്ത്യയ്ക്ക് നേടിക്കൊടുക്കാനായതില്‍ എനിക്കു വളരെ സന്തോഷമുണ്ട്. എന്റെ മെഡല്‍ ഞാന്‍ എന്റെ ഗ്രാമമായ കുന്ദാപുരയ്ക്കും എന്റെ സംസ്ഥാനമായ കര്‍ണാടകയ്ക്കും, എന്റെ രാജ്യത്തിനും സമര്‍പ്പിക്കുന്നു’.

മീരാബായി ചാനൂ പറയുന്നു: ‘ഞാന്‍ കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്കായി ആദ്യമെഡല്‍ നേടി. അതെനിക്കു വലിയ സന്തോഷം നല്‍കി. എന്റെ മുത്തശ്ശിയെപ്പോലെ ഞാനും ഇന്ത്യയുടെയും മണിപ്പൂരിന്റെയും നല്ല കായികതാരമാവാനാഗ്രഹിച്ചു. എനിക്ക് ഈ വിജയം നേടിത്തത് അച്ചടക്കവും ആത്മാര്‍ഥതയും സമര്‍പ്പണവും കഠിനാധ്വാനവുമാണ്’.

കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ പ്രകടനം മികച്ചതായിരുന്നതിനൊപ്പം വിശേഷപ്പെട്ടതുമായിരുന്നു. ഭാരതത്തില്‍ നിന്ന് പങ്കെടുക്കാന്‍ പോയ എല്ലാ ഗുസ്തിക്കാരും മെഡല്‍ നേടി എന്നു നിങ്ങള്‍ക്കറിയാമോ? മണികാ ബത്ര അവര്‍ പങ്കെടുത്ത ഇനങ്ങളിലെല്ലാം മെഡല്‍ നേടി. വ്യക്തിഗത ടേബിള്‍ ടെീസില്‍ ഭാരതത്തിനായി സ്വര്‍ണ്ണമെഡല്‍ നേടിയ ആദ്യ ഭാരതീയ വനിതയാണ് അവര്‍. ഭാരതത്തിന് ഏറ്റവുമധികം മെഡല്‍ ഷൂട്ടിംഗിലാണു ലഭിച്ചത്. പതിനഞ്ചുവയസ്സുകാരനായ ഷൂട്ടിംഗ് താരം അനീഷ് ഭാന്‍വാലാ കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ ഭാരതത്തിനുവേണ്ടി സ്വര്‍ണ്ണ മെഡല്‍ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമാണ്. സചിന്‍ ചൗധരി ഭാരതത്തിനുവേണ്ടി കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയ ഒരേയൊരു പാരാ പവര്‍ ലിഫ്റ്ററാണ്. ഇപ്രാവശ്യം മെഡല്‍ നേടിയവരിലധികം വനിതകളാണ് എന്നതും പ്രത്യേകതയാണ്. സ്‌ക്വാഷ് ആണെങ്കിലും ബോക്‌സിംഗാണെങ്കിലും വെയ്റ്റ് ലിഫ്റ്റിംഗാണെങ്കിലും ഷൂട്ടിംഗാണെങ്കിലും സ്ത്രീകള്‍ അത്ഭുതം കാട്ടി. ബാഡ്മിന്റണില്‍ അവസാന പോരാട്ടം ഭാരതത്തിന്റെ രണ്ട് താരങ്ങളായ സൈന നേഹ്‌വാളും പിവി സിന്ധുവും തമ്മിലായിരുന്നു. മത്സരമുണ്ടെങ്കിലും രണ്ട് മെഡലുകളും ഭാരതത്തിനു തന്നെയാകും കിട്ടുകയെതില്‍ എല്ലാവര്‍ക്കും ഉല്‍സാഹമായിരുന്നു. രാജ്യം മുഴുവന്‍ ആ മല്‍സരം ടെലിവിഷനില്‍ വീക്ഷിച്ചു. എനിക്കും അതു കണ്ട് ഏറെ സന്തോഷം തോന്നി.

ഗെയിംസില്‍ പങ്കെടുത്ത കളിക്കാര്‍ രാജ്യത്തിന്റെ പല പല ഭാഗങ്ങളില്‍ നിന്ന്, ചെറിയ ചെറിയ നഗരങ്ങളില്‍ നിന്ന് ഉയര്‍ന്നു വന്നവരാണ്. പല തടസ്സങ്ങളും ബുദ്ധിമുട്ടുകളും തരണം ചെയ്ത് അവര്‍ ഇന്ന് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേര്‍ന്നിരിക്കുന്നതില്‍ അവരുടെ മാതാപിതാക്കളുടെയും അവരുടെ രക്ഷിതാക്കളുടേയും പരിശീലകരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സ്‌കൂളിലെ അധ്യാപകരുടെയും സ്‌കൂളിന്റെ അന്തരീക്ഷത്തിന്റെയുമെല്ലാം പങ്കുണ്ട്. എല്ലാ ചുറ്റുപാടുകളിലും ശക്തിപകര്‍ന്ന അവരുടെ സുഹൃത്തുക്കള്‍ക്കും പങ്കുണ്ട്. ഞാന്‍ ആ താരങ്ങള്‍ക്കൊപ്പം ബന്ധപ്പെട്ടവര്‍ക്കെല്ലാം വളരെ വളരെ അഭിനന്ദനങ്ങള്‍ നേരുന്നു, ശുഭാശംസകള്‍ അര്‍പ്പിക്കുന്നു.

ഭാരതത്തിന്റെ പ്രാതിനിധ്യം വഹിച്ചുകൊണ്ട് അത്‌ലറ്റുകള്‍ മെഡലും ത്രിവര്‍ണ്ണപതാകയും മാറോടു ചേര്‍ത്തു നില്‍ക്കുമ്പോള്‍, ദേശീയഗാനം ഉച്ചത്തില്‍ മുഴങ്ങുമ്പോള്‍ സന്തോഷവും ആമോദവും അഭിമാനവുമെല്ലാം നിറഞ്ഞ ഒരു വിശേഷപ്പെട്ട വികാരമാണ് അനുഭവപ്പെടുക. അത് ശരീരത്തിനേയും മനസ്സിനേയും പുളകം കൊള്ളിക്കും. മനസ്സ് ഉത്സാഹവും ആവേശവും നിറഞ്ഞതാകും. ആ വികാരം വ്യക്തമാക്കാന്‍ വാക്കുകള്‍ക്ക് ക്ഷാമം നേരിട്ടെന്നു വരും.

കഴിഞ്ഞ മാസം മന്‍ കീ ബാത്തില്‍ ഞാന്‍ ജനങ്ങളോട്, വിശേഷിച്ചും യുവാക്കളോട് ‘ഫിറ്റ് ഇന്ത്യ’ എന്ന ആഹ്വാനം നടത്തുകയുണ്ടായി. വരൂ ഫിറ്റ് ഇന്ത്യയുമായി സഹകരിക്കൂ, ഫിറ്റ് ഇന്ത്യയെ നയിക്കൂ… എന്ന് ആഹ്വാനം ചെയ്യുകയുണ്ടായി. ആളുകള്‍ വളരെ ഉത്സാഹത്തോടെ ഇതില്‍ പങ്ക് ചേരുന്നു എന്നതില്‍ എനിക്കു വളരെ സന്തോഷമുണ്ട്. വളരെയധികം ആളുകള്‍ പിന്തുണച്ചുകൊണ്ട് കത്തുകളയച്ചു, സാമൂഹിക മാധ്യമങ്ങളിലും അവര്‍, തങ്ങളുടെ ഫിറ്റ്‌നസ് മന്ത്രം, ഫിറ്റ് ഇന്ത്യ പരിപാടിയുമായി ബന്ധപ്പെട്ട കഥകള്‍ എന്നിവ പങ്കു വെച്ചിട്ടുണ്ട്.

ശശികാന്ത് ഭോസ്ലെ നീന്തല്‍ കുളത്തിലെ സ്വന്തം ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് എഴുതിയിരിക്കുന്നത്, ‘എന്റെ ആയുധം എന്റെ ശരീരമാണ്, എന്റെ ഘടകം ജലമാണ്, എന്റെ ലോകം നീന്തലാണ്’ (My weapon is my body, my element is water, My world is swimming.) എന്നാണ്. രൂമാ ദേവനാഥ് എഴുതുന്നു,’പ്രഭാത സവാരിയില്‍ ഏറെ സന്തോഷവും ഒപ്പം ആരോഗ്യവും അനുഭവിക്കുന്നു’ എന്ന്. തുടര്‍ന്നു പറയുന്നു,’എനിക്ക് ആരോഗ്യമുണ്ടാകുന്നത് ചിരിയിലൂടെയാണ്. നമുക്കു സന്തോഷമുള്ളപ്പോള്‍ നാം ചിരിക്കണം’ (For me – fitness comes with a smiles and we should smile, when we are happy). ദേവ്‌നാഥ് ജീ, ഫിറ്റ്‌നസിലാണ് ആരോഗ്യം എന്നതില്‍ സംശയമേ ഇല്ല. ധവള്‍ പ്രജാപതി ട്രക്കിംഗ് നടത്തുന്ന സ്വന്തം ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് എഴുതിയിരിക്കുന്നു, ‘എന്നെ സംബന്ധിച്ചിടത്തോളം യാത്രയും ട്രക്കിംഗുമാണ് ഫിറ്റ് ഇന്ത്യ. പ്രശസ്തരായ പലരും വളരെ ആകര്‍ഷകമായ രീതിയില്‍ ‘ഫിറ്റ് ഇന്ത്യ’യ്ക്കുവേണ്ടി നമ്മുടെ യുവാക്കളെ പ്രേരിപ്പിക്കുന്നു എന്നു കാണുന്നതില്‍ വളരെ സന്തോഷം തോന്നി. ചലച്ചിത്ര കലാകാരനായ അക്ഷയ്കുമാര്‍ ട്വിറ്ററില്‍ ഒരു വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. ഞാനും അതു കണ്ടു. നിങ്ങളേവരും തീര്‍ച്ചയായും കാണണം. ഇതില്‍ അദ്ദേഹം വുഡന്‍ ബീഡുമായി (തടിയുരുളകള്‍ കോര്‍ത്ത ചങ്ങല) വ്യായാമം ചെയ്യുന്നത് കാണാനായി. അദ്ദേഹം പറയുന്നു, ‘ഈ വ്യായാമം പുറത്തിനും വയറിന്റെ മാംസപേശികള്‍ക്കും വളരെ നല്ലതാണ്’ എന്ന്. മറ്റൊരു വീഡിയോയും പ്രചാരത്തിലുണ്ട്. അതില്‍ അദ്ദേഹം ആളുകളോടൊത്ത് വോളിബോള്‍ കളിക്കുകയാണ്. വളരെയധികം യുവാക്കളും ‘ഫിറ്റ് ഇന്ത്യ’ പ്രയത്‌നങ്ങളുമായി ബന്ധപ്പെട്ട് തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുന്നു. ഞാന്‍ വിചാരിക്കുന്നത് ഇതുപോലെയുള്ള മുന്നേറ്റങ്ങള്‍ നമുക്കേവര്‍ക്കും, രാജ്യത്തിന് മുഴുവനും വളരെ പ്രയോജനപ്രദമാണെന്നാണ്.

മറ്റൊരു കാര്യം കൂടി തീര്‍ച്ചയായും പറയാനുണ്ട്. ചെലവൊന്നുമില്ലാത്ത ‘ഫിറ്റ് ഇന്ത്യ’ മൂവ്‌മെന്റിന്റെ പേരാണ് ‘യോഗ’ എന്നത്. ഫിറ്റ് ഇന്ത്യ പരിപാടിയില്‍ യോഗയ്ക്ക് വിശേഷാല്‍ പ്രാധാന്യമുണ്ട്. ജൂണ്‍ 21 ലെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രാധാന്യം ഇപ്പോള്‍ ലോകം മുഴുവന്‍ അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. നിങ്ങളും ഇപ്പോഴേ തയ്യാറെടുപ്പുകള്‍ തുടങ്ങിക്കോളൂ. ഒറ്റയ്ക്കല്ല, നിങ്ങളുടെ നഗരം, നിങ്ങളുടെ ഗ്രാമം, നിങ്ങളുടെ കോളനി, നിങ്ങളുടെ സ്‌കൂള്‍, നിങ്ങളുടെ കൊളെജ് തുടങ്ങി എല്ലായിടവും, എല്ലാവരും, ഏതു പ്രായത്തിലുള്ളവരാണെങ്കിലും പുരുഷനാണെങ്കിലും സ്ത്രീയാണെങ്കിലും യോഗയുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ നടത്തണം. ശരീരത്തിന്റെ പരിപൂര്‍ണ്ണ വികസനത്തിന്, മാനസിക വികസനത്തിന്, മാനസികമായ സന്തുലനത്തിന് യോഗ എങ്ങനെ പ്രയോജനപ്പെടുന്നു എന്ന് ഇന്നിപ്പോള്‍ ഇന്ത്യയിലും ലോകത്തെവിടെയും വിശേഷിച്ച് പറയേണ്ട കാര്യമില്ല. എന്റെ ആനിമേറ്റഡ് വീഡിയോ വളരെ പ്രചാരത്തിലായിരിക്കുന്നത് നിങ്ങളും കണ്ടുകാണും. അവര്‍ വളരെ സൂക്ഷ്മമായി ഒരു ടീച്ചര്‍ കാണിച്ചു തരേണ്ട കാര്യമാകെയും ആനിമേഷനിലൂടെ കാട്ടിയിരിക്കുന്നു. നിങ്ങള്‍ക്കും അതുകൊണ്ടുള്ള പ്രയോജനം ലഭിക്കും.

എന്റെ യുവസുഹൃത്തുക്കളേ, നിങ്ങളിപ്പോള്‍ പരീക്ഷ എന്ന വേവലാതിയില്‍ നിന്ന് രക്ഷപ്പെട്ട് അവധിക്കാലത്ത് എന്തു ചെയ്യണം എന്ന ആലോചനയിലായിരിക്കും. നിങ്ങളെ ഒരു പുതിയ ജോലിക്കായി ക്ഷണിച്ചുകൊണ്ട് ഞാന്‍ ചിലതു പറയാനാഗ്രഹിക്കുന്നു. വളരെയധികം യുവാക്കള്‍ ഈയിടെ എന്തെങ്കിലും പുതിയതായി പഠിക്കാന്‍ തങ്ങളുടെ സമയം ചിലവാക്കുന്നുണ്ട്. സമ്മര്‍ ഇന്റേണ്‍ഷിപ്പിന്റെ പ്രാധാന്യം വര്‍ധിച്ചു വരുകയാണ്. നാലു ചുവരുകള്‍ക്ക് പുറത്ത്, കടലാസിലും പേനയിലും കമ്പ്യൂട്ടറിലും നിന്നു രക്ഷപ്പെട്ട് ജീവിതം ഒരു പുതിയ രീതിയില്‍ ജീവിക്കുന്നതിന്റെ അനുഭവം നേടാനുള്ള അവസരമാണു ലഭിക്കുന്നത്. എന്റെ യുവസുഹൃത്തുക്കളേ, ഒരു വിശേഷപ്പെട്ട ഇന്റേണ്‍ഷിപ്പിന് ഞാന്‍ നിങ്ങളെ ക്ഷണിക്കുകയാണ്. ഭാരതസര്‍ക്കാരിന്റെ മൂന്നു മന്ത്രാലയങ്ങള്‍- സ്‌പോര്‍ട്‌സ്, മാനവവിഭവശേഷി വികസനം, ജലവിഭവം- എന്നിവ ഒരുമിച്ച് ഒരു സ്വച്ഛ്ഭാരത് സമ്മര്‍ ഇന്റേഷിപ് 2018 ആരംഭിച്ചിട്ടുണ്ട്. കോളജിലെ വിദ്യാര്‍ഥിനീവിദ്യാര്‍ഥികള്‍, എന്‍സിസിയിലെ യുവാക്കള്‍, എന്‍എസ്എസ്, നെഹ്‌റു യുവ കേന്ദ്ര വൊളന്റിയര്‍മാര്‍ എന്നിവര്‍ രാജ്യത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാനാഗ്രഹിക്കുന്നെങ്കില്‍, സമൂഹത്തിനും രാജ്യത്തിനും വേണ്ടി എന്തെങ്കിലും പഠിക്കാനാഗ്രഹിക്കുന്നെങ്കില്‍, സമൂഹത്തിന്റെ മാറ്റത്തിന് ഒപ്പം ചേരാനാഗ്രഹിക്കുങ്കെില്‍, അവര്‍ക്കിതില്‍ ചേരാം.

ഒരു പോസിറ്റീവ് ഊര്‍ജ്ജവുമായി സമൂഹത്തില്‍ കാര്യമായി എന്തെങ്കിലും ചെയ്യാനാഗ്രഹിക്കുന്നവര്‍ക്കുള്ള അവസരമാണിത്. ഇതിലൂടെ ശുചിത്വത്തിന് പിന്തുണയും ബലവും ലഭിക്കും. ഒക്‌ടോബര്‍ 2 ന് മഹാത്മാഗാന്ധിയുടെ നൂറ്റന്‍പതാം ജന്മദിനം ആഘോഷിക്കുമ്പോള്‍, അതിനു മുമ്പായി എന്തെങ്കിലും ചെയ്യാന്‍ സാധിച്ചു എന്ന സന്തോഷം ലഭിക്കും. ഇതില്‍ പങ്കുചേരുന്ന മികച്ച അംഗങ്ങള്‍, കൊളേജില്‍ നല്ല പരിപാടികള്‍ നടപ്പാക്കിയവര്‍, യൂണിവേഴ്‌സിറ്റിയില്‍ നല്ല കാര്യങ്ങള്‍ ചെയ്തവര്‍ എന്നിവര്‍ക്കെല്ലാം ദേശീയ തലത്തില്‍ പുരസ്‌കാരങ്ങള്‍ നല്കും. ഈ ഇന്റേണ്‍ഷിപ്പ് വിജയപ്രദമായി പൂര്‍ത്തിയാക്കുവര്‍ക്ക് ഓരോരുത്തര്‍ക്കും സ്വച്ഛഭാരത് മിഷന്‍ ഒരു സര്‍ട്ടിഫിക്കറ്റ് നല്കുന്നതാണ്. മാത്രമല്ല, വളരെ നന്നായി പരിശീലനം പൂര്‍ത്തിയാക്കുവര്‍ക്ക് യുജിസി രണ്ട് ക്രെഡിറ്റ് പോയിന്റുകള്‍ നല്‍കും. വിദ്യാര്‍ഥികളേയും വിദ്യാര്‍ഥിനികളേയും യുവാക്കളേയും ഒരിക്കല്‍ കൂടി ഇന്റേഷിപ്പിനായി ക്ഷണിക്കുകയാണ്. ഇതിന്റെ പ്രയോജനം നേടൂ. മൈ ജിഒവിയില്‍ (mygov) പോയി സ്വച്ഛ് ഭാരത് സമ്മര്‍ ഇന്റേഷിപ്പിന് രജിസ്റ്റര്‍ ചെയ്യാവുതാണ്. സ്വച്ഛതയ്ക്കുവേണ്ടിയുള്ള ഈ മുേറ്റത്തില്‍ നമ്മുടെ യുവാക്കള്‍ മുന്നോട്ടു വരുമെന്ന് ഞാന്‍ ആശിക്കുന്നു. നിങ്ങളുടെ ഇക്കാര്യത്തിലുള്ള ശ്രമങ്ങളെക്കുറിച്ചറിയാന്‍ എനിക്ക് ആകാംക്ഷയുണ്ട്. നിങ്ങളറിയുന്ന കാര്യങ്ങള്‍ എന്നെയും അറിയിക്കൂ. സംഭവങ്ങളെക്കുറിച്ചറിയിക്കൂ, ഫേട്ടോ അയയ്ക്കൂ, വീഡിയോ അയയ്ക്കൂ. വരൂ… ഒരു പുതിയ അനുഭവത്തിനായി ഈ അവധിക്കാലം പ്രയോജനപ്പെടുത്താം.

Comments

comments

Categories: FK Special, Slider