ലോകത്തെ ഏറ്റവും മലിനമായ നഗരം ന്യൂഡല്‍ഹിയെന്ന് ലോകാരോഗ്യ സംഘടന

ലോകത്തെ ഏറ്റവും മലിനമായ നഗരം ന്യൂഡല്‍ഹിയെന്ന് ലോകാരോഗ്യ സംഘടന

 

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും മലിനമായ നഗരം ന്യൂഡല്‍ഹിയെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. പ്രധാന 20 നഗരങ്ങളില്‍ ഡബ്ല്യുഎച്ച്ഒ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. ന്യൂഡല്‍ഹിക്ക് പിന്നാലെ മുംബൈയും വാരണാസിയും അടക്കം രാജ്യത്തെ 14 നഗരങ്ങളും ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈജിപ്തിലെ ഗ്രേയ്റ്റ് കെയ്‌റോ നഗരവും ബംഗ്ലാദേശിലെ ധാക്കയും രണ്ടും മൂന്നും സ്ഥാനത്താണുള്ളത്. ബീജിങ്ങാണ് അഞ്ചാം സ്ഥാനത്ത്. ലോകത്തെ 90 ശതമാനം ആളുകളും മലിനവായുവാണ് ശ്വസിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഇത്തരത്തില്‍ 2016ല്‍ ഏഴ് മില്യണ്‍ ആളുകളാണ് മരിച്ചത്. 14 മില്യണിലധികം ജനസാന്ദ്രതയുള്ള നഗരങ്ങളിലെ വായുവിന്റെ ഗുണനിലവാരം താരതമ്യം ചെയ്തായിരുന്നു പഠനം നടത്തിയത്.

Comments

comments

Categories: FK News
Tags: WHO