എസ്എസ്എല്‍സി പരീക്ഷാ ഫലം നാളെ

എസ്എസ്എല്‍സി പരീക്ഷാ ഫലം നാളെ

 

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പിആര്‍ഡി ലൈവ് എന്ന മൊബൈല്‍ ആപ്പിലൂടെ പരീക്ഷാ ഫലം ലഭ്യമാകും. ആപ്പിലൂടെ ഫലം വേഗത്തില്‍ അറിയാനായി ഡൗഡ് സെര്‍വര്‍ സംവിധാനം തയ്യാറാക്കിയിട്ടുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആപ്പ് സജ്ജമാക്കിയിട്ടുണ്ട്. ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിക്കുന്ന മുറയ്ക്ക് ഇതേ ആപ്പിലൂടെ ലഭ്യമാകും.

Comments

comments

Categories: FK News
Tags: sslc