താരനകറ്റാന്‍ നാട്ടുവഴികള്‍

താരനകറ്റാന്‍ നാട്ടുവഴികള്‍

മിക്ക ആളുകളുടേയും പ്രധാനപ്രശ്‌നങ്ങളിലൊന്നാണ് താരന്‍. വിപണിയില്‍ കാണുന്നതൊന്നും വാങ്ങി തലയില്‍ തേച്ചാലും താരന് പരിഹാരമായെന്നു വരില്ല. ഇതിന് ഉത്തമം നാട്ടു ചികിത്സാ രീതികളാണ്. തേങ്ങാപ്പാലില്‍ ചെറുനാരങ്ങാനീര് ചേര്‍ത്ത് തലയില്‍ പുരട്ടുന്നതും കടുക് അരച്ച് തലയില്‍ പുരട്ടിയ ശേഷം കുളിക്കുന്നതും മികച്ച ഫലം തരും. മറ്റ് രീതികള്‍ എന്തെല്ലാമെന്ന് നോക്കാം.

1. ഒലിവെണ്ണ തലയോട്ടിയില്‍ തിരുമ്മിയ ശേഷം പത്തു മിനിറ്റ് കഴിഞ്ഞു കുളിക്കുക.
2. കഞ്ഞിവെള്ളത്തിന്റെ പാട തലയില്‍ തേച്ചുപിടിപ്പിച്ചശേഷം അത് ഉണങ്ങിക്കഴിഞ്ഞു കുളിക്കാം.
3. എള്ളിന്റെ എണ്ണയില്‍ നാരങ്ങാനീരും ചേര്‍ത്ത് തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ചു അഞ്ചു മിനിറ്റ് കഴിഞ്ഞു കഴുകിക്കളയുക.
4. ചെറുപയര്‍പൊടി തലയില്‍ തേച്ചു കുളിക്കുക.
5. ഉപ്പും വേപ്പിലയും അരച്ചത് തലയില്‍ തേച്ചു കുളിക്കാം
6. കിഴുകാനെല്ലി ചതച്ച് താളിയാക്കി നിത്യവും ഉപയോഗിക്കുന്നത് നല്ലതാണ്.
7. ചീവയ്ക്കാപ്പൊടി തലദിവസത്തെ കഞ്ഞി വെള്ളത്തില്‍ കലക്കി തല കഴുകുന്നത് നല്ല ഫലം തരും.
8. വെറ്റില,ചെത്തിപ്പൂവ്,തുളസിയില എന്നിവ ചതച്ചിട്ട് വെളിച്ചെണ്ണ കാച്ചി തലയില്‍ തേച്ച് കുളിക്കാം.
9. നാരങ്ങാനീര് മുടിയില്‍ പുരട്ടുക
10. ചെറുനാരങ്ങാനീരും വെളിച്ചെണ്ണയും തുല്യമായെടുത്ത് കാച്ചി തലയില്‍ തേയ്ക്കുക.

 

 

 

 

 

 

Comments

comments

Categories: Health